കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ഭൂപടത്തിലേക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള ഇന്ത്യയുടെ ഹോം ക്രിക്കറ്റ് സീസണിലെ 23 മത്സരങ്ങളിൽ ഒരു ട്വൻറി20 പോരാട്ടത്തിന് കേരളത്തിെൻറ പുതിയ കളിത്തട്ടായ കാര്യവട്ടം ഗ്രീൻ ഫീൽഡും വേദിയാവും. ശ്രീലങ്കക്കെതിരെ നവംബർ-ഡിസംബർ മാസത്തെ പരമ്പരയിലെ ഒരു ട്വൻറി20 മത്സരമാണ് കേരളത്തിന് സമ്മാനിച്ചത്. ഡിസംബർ 20നാവും കളി.
ഇന്ത്യയുടെ നിരവധി മത്സരങ്ങൾക്ക് കേരളം വേദിയായിട്ടുെണ്ടങ്കിലും ഇതാദ്യമായാണ് രാജ്യാന്തര ട്വൻറി20 പോരാട്ടമെത്തുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പത്ത് ഏകദിനങ്ങൾ നടന്നുവെങ്കിലും ഒരു ട്വൻറി20 പോലും ലഭിച്ചിരുന്നില്ല. കൊല്‍ക്കത്തയില്‍ നടന്ന ബി.സി.സി.ഐ ടൂര്‍സ് ആന്‍ഡ് ഫിക്സ്ചേഴ്സ് കമ്മിറ്റി യോഗത്തിലാണ് തിരുവനന്തപുരത്തിന് മത്സരം നൽകാൻ തീരുമാനിച്ചത്. ഭാവിയിൽ ടെസ്റ്റ് മത്സരങ്ങൾ അനുവദിക്കുന്നതിന് മുന്നോടിയായാണ് ഇൗ ട്വൻറി20 അവസരം.
സെപ്റ്റംബർ മുതൽ ഡിസംബർ വരെ നടക്കുന്ന ആസ്ട്രേലിയ, ന്യൂസിലൻഡ്, ശ്രീലങ്ക ടീമുകളുടെ പര്യടനത്തിലെ മറ്റ് മത്സരവേദികളും പ്രഖ്യാപിച്ചു.
മൂന്ന് മാസം; 23 മത്സരങ്ങൾസെപ്റ്റംബര് മുതല്‍ ഡിസംബര്‍ വരെ നീളുന്ന ഹോം പരമ്പരയിൽ ഇന്ത്യയുടെ ആദ്യ എതിരാളി ആസ്ട്രേലിയ. പിന്നാലെ, ന്യൂസിലൻഡും ശ്രീലങ്കയും ഇവിടെ കളിക്കും. മൂന്ന് മാസം കൊണ്ട് മൂന്ന് ടെസ്റ്റ് ഉൾപ്പെടെ 23 മത്സരങ്ങൾ.
ആസ്ട്രേലിയ: ഏകദിനം 5: ചെന്നൈ, ബംഗളൂരു, നാഗ്പുർ, ഇന്ദോർ, കൊൽക്കത്ത.
ട്വൻറി20: ഹൈദരാബാദ്, റാഞ്ചി, ഗുവാഹതി.
ന്യൂസിലൻഡ്: ഏകദിനം 3: പുണെ, മുംബൈ, കാൺപുർ. ട്വൻറി20: ഡൽഹി, കട്ടക്ക്, രാജ്കോട്ട്
ശ്രീലങ്ക: 3 ടെസ്റ്റ്: കൊൽക്കത്ത, നാഗ്പുർ, ഡൽഹി. ഏകദിനം 3: ധർമശാല, മൊഹാലി, വിശാഖപട്ടണം. ട്വൻറി20 3: തിരുവനന്തപുരം, ഇന്ദോർ, മുംബൈ.
ഗ്രീൻഫീൽഡ് ഇനി ക്രിക്കറ്റിെൻറ പച്ചപ്പാടം
തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റിെൻറ കാര്യവട്ടമാകാനുള്ള ഗ്രീൻഫീൽഡിെൻറ സ്വപ്നങ്ങൾക്ക് ഇനി പൂരത്തിളക്കം. ഡിസംബർ 20ന് ഇന്ത്യയും ശ്രീലങ്കയും തമ്മിലെ ട്വൻറി- 20 വെടിക്കെട്ടിന് ബി.സി.സി.ഐ പച്ചക്കൊടി കാണിച്ചതോടെ കാര്യവട്ടത്തെ പച്ചപ്പാടത്ത് ക്രിക്കറ്റ് പിച്ചുകൾ മിനുങ്ങിത്തുടങ്ങി. ടെസ്റ്റിനും ട്വൻറി 20ക്കും ഏകദിനത്തിനും അനുയോജ്യമായ അഞ്ച് പിച്ചുകളാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ കാര്യവട്ടത്തെ ഗ്രീൻഫീൽഡിൽ ഒരുക്കിയിരിക്കുന്നത്.
രാജ്യത്ത് ആദ്യമായി സ്വകാര്യ -പൊതു പങ്കാളിത്തത്തോടെ നിർമിച്ച സ്റ്റേഡിയമാണ് ഗ്രീൻഫീൽഡ്. ഡൽഹി ആസ്ഥാനമായ ഐ.എൽ.ആൻഡ്.എഫ്.എസുമായി 15 വർഷത്തെ ഡി.ബി.ഒ.ടി (ഡിസൈൻ ബിൽഡ് ഓപറേറ്റ് ട്രാൻസ്ഫർ) വ്യവസ്ഥയിൽ 320 കോടി മുടക്കിയാണ് സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. 35ാമത് ദേശീയ ഗെയിംസിന് മുഖ്യവേദി ഗ്രീൻഫീൽഡായിരുന്നു. ദേശീയ ഗെയിംസിനുശേഷം ഇന്ത്യയടക്കം ഏഴുരാജ്യങ്ങൾ പങ്കെടുത്ത സാഫ് കപ്പ് ഫുട്ബാളും ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിെൻറ പരിശീലനമത്സരങ്ങളും നടന്നെങ്കിലും ആദ്യമായാണ് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം ഗ്രീൻഫീൽഡിലെത്തുന്നത്.
ഫിഫ അണ്ടർ 17 ലോകകപ്പിന് കൊച്ചി കലൂർ സ്റ്റേഡിയം മുഖ്യവേദിയായതോടെയാണ് ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതിന് സ്റ്റേഡിയത്തിെൻറ ചുമതലക്കാരായ കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റി ലിമിറ്റഡിനെ കെ.സി.എ സമീപിക്കുന്നത്. തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ 11 വർഷത്തെ കരാറിൽ ഇരുകൂട്ടരും ഒപ്പുവെച്ചു. വർഷത്തിൽ 180 ദിവസമാണ് കെ.സി.എക്ക് സ്റ്റേഡിയം അനുവദിച്ചിട്ടുള്ളത്. എല്ലാ വർഷവും ഒക്ടോബർ ഒന്നു മുതൽ ജനുവരി 31 വരെയും ഏപ്രിൽ ഒന്നു മുതൽ മേയ് 30 വരെയുമാണ് സ്റ്റേഡിയം കെ.സി.എക്ക് ലഭിക്കുക.
ധാരണപത്രം ഒപ്പുവെച്ച് നാലു മാസത്തിനുള്ളിൽ പിച്ചിെൻറ പണികൾ പൂർത്തിയായിരുന്നു. മേയ് 14ന് ബി.സി.സി.ഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരിയും ഓപറേഷൻ ജനറൽ മാനേജർ ഡോ. ആർ. ശ്രീധറും പിച്ചുകൾ പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തിയോടെ ഒക്ടോബറിൽ ആരംഭിക്കുന്ന പുതിയ സീസണിൽ ഏതെങ്കിലും ഒരു മത്സരം തിരുവനന്തപുരത്ത് നടക്കുമെന്ന് ഉറപ്പായിരു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.