ലണ്ടൻ: ഇന്ത്യൻ ടീമിനെയും വഹിച്ച് എമിറേറ്റ്സ് എയർലൈൻസ് വിമാനം നിലംതൊടുംമുമ്പ ് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിനു മുകളിൽ വട്ടമിട്ടു പറക്കുേമ്പാൾ വിരാട് കോ ഹ്ലിയുടെ മനസ്സിൽ രണ്ടു ചിത്രങ്ങൾ നൂറുവട്ടം മിന്നിമാഞ്ഞു കാണും. 36 വർഷംമുമ്പ് ലോഡ് സിലെ ബാൽക്കണിയിൽ കപിലും ചെകുത്താന്മാരും, 2011ൽ മുംബൈയിലെ വാംഖഡെയിൽ എം.എസ്. ധോണിക്കൊപ്പം താൻകൂടി പിടിച്ചുയർത്തിയ ലോകകപ്പ്.
ക്രിക്കറ്റ് ഭൂപടത്തിൽ ഇന്ത്യ ലോകശക്തിയായി തലയെടുത്ത അതേ മണ്ണിലേക്ക് വിശ്വമേള വീണ്ടുമെത്തുേമ്പാൾ ചരിത്രമെഴുതാനുള്ള കോഹ്ലിയുടെ സ്വപ്നയാത്ര സഫലമാവെട്ടയെന്ന് ആശംസിക്കാം. ചൊവ്വാഴ്ച രാത്രിയിലെ യാത്രയയപ്പ് ചടങ്ങിനൊടുവിൽ, ബുധനാഴ്ച പുലർച്ച മുംബൈയിൽനിന്നു പറന്ന ടീം ഇന്ത്യ ദുബൈ വഴിയാണ് ലണ്ടനിലെത്തിയത്.
രണ്ടു ദിവസത്തെ വിശ്രമത്തിനുശേഷം ആദ്യ സന്നാഹത്തിന് ശനിയാഴ്ച പാഡണിയും. കെന്നിങ്ടൺ ഒാവലിൽ ന്യൂസിലൻഡിനെതിരെയാണ് കളി. 28ന് കാഡിഫിൽ ബംഗ്ലാദേശിനെതിരെ രണ്ടാം സന്നാഹ മത്സരംകൂടി കളിക്കും. മേയ് 30നാണ് ലോകകപ്പ് പോരാട്ടങ്ങൾക്ക് ക്രീസുണരുന്നത്. കെന്നിങ്ടൺ ഒാവലിൽ ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യൻ പോരാട്ടങ്ങൾക്ക് ജൂൺ അഞ്ചിന് തുടക്കംകുറിക്കും. എതിരാളി ദക്ഷിണാഫ്രിക്ക.
മറ്റു ടീമുകളെല്ലാം നേരേത്തതന്നെ ഇംഗ്ലണ്ടിലെത്തിക്കഴിഞ്ഞു. പരമ്പരയും സന്നാഹവും കളിച്ച് തയാറെടുപ്പിൽ ഒരുപടി മുന്നേറിയപ്പോഴാണ് െഎ.പി.എല്ലിെൻറ ക്ഷീണം മാറ്റി ടീം ഇന്ത്യയുടെ വരവ്. എങ്കിലും, ഒരാഴ്ചത്തെ ഇടവേളയിൽ ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവുമെന്ന വിശ്വാസത്തിലാണ് ടീം ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.