ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫി കിരീടം നഷ്ടപ്പെട്ടതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം ലണ്ടനിൽ നിന്നും വിൻഡീസിലെത്തി. അഞ്ച് ഏകദിന മത്സരവും ഒരു ട്വൻറി20 പോരാട്ടവും അടങ്ങുന്ന പരമ്പര ജൂൺ 23ന് ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഒാവലിൽ തുടക്കമാവും. പരിശീലകന സ്ഥാനത്തു നിന്നും അനിൽ കുംെബ്ല രാജിവെച്ചതോടെ കോച്ചില്ലാതെയാണ് ടീം എത്തിയത്.
ചാമ്പ്യൻസ് ട്രോഫിയിൽ കളിച്ച ടീമംഗങ്ങളായ ഒാപണർ രോഹിത് ശർമക്കും ജസ്പ്രീത് ബുംറക്കും വിശ്രമം അനുവദിച്ചാണ് ഇന്ത്യ വിൻഡീസിലെത്തിയത്. ഇവർക്കുപകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തും കുൽദീപ് യാദവുമാണ് ടീമിലിടം കണ്ടെത്തിയത്. രഞ്ജി േട്രാഫിയിൽ 326 പന്തിൽ 308 റൺസെടുത്ത് ഫോം തെളിയിച്ച പന്തിന് വിൻഡീസ് പര്യടനം അരങ്ങേറ്റമായിരിക്കും. ഇടൈങ്കയൻ സ്പിൻ ബൗളർ ആസ്ട്രേലിയക്കെതിരായ ധർമശാല ക്രിക്കറ്റ് ടെസ്റ്റിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ നാലു വിക്കറ്റ് നേടി അദ്ഭുതപ്പെടുത്തിയിരുന്നു.
മറുവശത്ത് ജാസൺ ഹോൾഡറിെൻറ നേതൃത്വത്തിലുള്ള വിൻഡീസിന് ഇന്ത്യക്കെതിരായ മത്സരം നിർണായകമാവും. 2019 ലോകകപ്പ് ക്രിക്കറ്റിന് നേരിട്ടുള്ള യോഗ്യത ലഭിക്കണമെങ്കിൽ റാങ്ക് പട്ടികയിൽ ആദ്യ എട്ടിൽ ഇടം പിടിക്കണം. നിലവിൽ ഒമ്പതാം സ്ഥാനത്തുള്ള ടീമിന് പരമ്പര നേടാനായാൽ മാത്രമെ പോയൻറ് പട്ടികയിൽ മുന്നേറാനാവൂ. അഫ്ഗാനിസ്ഥാനെതിരെ കളിച്ച ടീമിൽ നിന്നും മാറ്റങ്ങളൊന്നുമില്ലാതെയാണ് ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. പേസ് ബൗളർ ഷാനോൺ ഗബ്രിയേൽ പരിക്കുമൂലം ടീമിനൊപ്പമുണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.