ലണ്ടൻ: നിലവിലെ ചാമ്പ്യന്മാരെന്ന ആത്മവിശ്വാസത്തിനൊപ്പം ആശങ്കയും നെഞ്ചിലേറ്റിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ചാമ്പ്യൻസ് ട്രോഫിക്ക് എത്തുന്നത്. ആറു മാസമായി വിദേശത്ത് ഇന്ത്യൻ താരങ്ങൾ ഒരു മത്സരംപോലും കളിച്ചിട്ടില്ല എന്നത് ടീമിനെ ചെറുതായൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. പ്രത്യേകിച്ച്, ചാമ്പ്യൻസ് ട്രോഫി നടക്കുന്നത് ഇന്ത്യക്ക് അത്ര നല്ല കരിയർ റെക്കോഡ് ഇല്ലാത്ത ഇംഗ്ലണ്ടിലാണെന്നിരിക്കെ. ഇതിന് പുറമെ, െഎ.പി.എൽ ഉൾപ്പെടെ നാട്ടിൽ വലിയൊരു സീസൺ കഴിഞ്ഞ ക്ഷീണത്തിലാണ് ഇന്ത്യൻ താരങ്ങളെന്നതും ആശങ്കക്ക് വകവെക്കുന്നു.
ആറു മാസത്തിനിടെ 13 ടെസ്റ്റ് ഉൾപ്പെടെ 30ഒാളം മത്സരങ്ങൾ കളിച്ച ക്ഷീണവുമായാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയത്. 2009ലെ ചാമ്പ്യൻസ് ട്രോഫിയിൽ സമാനമായ അവസ്ഥയായിരുന്നു. അന്ന് സെമി കാണാതെ ഇന്ത്യ പുറത്തായത് ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ഇപ്പോഴുമുണ്ടാകും. പേസ് ബൗളർമാരുടെ കാര്യത്തിലാണ് ഏറെ ആശങ്കയുള്ളത്. നാല് പേസ് ബൗളർമാരിൽ മുഹമ്മദ് ഷമി ഒഴികെയുള്ളവർ െഎ.പി.എല്ലിലെ ഭൂരിപക്ഷം മത്സരങ്ങളിലും പന്തെറിഞ്ഞവരാണ്.
ഹാർദിക് പാണ്ഡ്യ (17 മത്സരം), ജസ്പ്രീത് ബുംറ (16), ഭുവനേശ്വർ കുമാർ (14), ഉമേഷ് യാദവ് (14) മത്സരം വീതം െഎ.പി.എല്ലിൽ മാത്രം കളിച്ചു. ഡൽഹി താരമായിരുന്ന മുഹമ്മദ് ഷമി എട്ട് മത്സരങ്ങളിൽ മാത്രമാണ് ഇറങ്ങിയതെങ്കിലും പരിക്കിൽനിന്ന് ഭേദമായി നീണ്ട ഇടവേളക്ക് ശേഷമാണ് ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്.
എന്നാൽ, 2013ൽ െഎ.പി.എല്ലിന് ശേഷമാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫിക്ക് പുറപ്പെട്ടെതന്നും ഇതിനെ പോസിറ്റീവായി കാണുന്നുവെന്നും ഇന്ത്യൻ ടീമിെൻറ ചീഫ് ഫിസിയോ നിതിൻ പേട്ടൽ പറഞ്ഞു. െഎ.പി.എല്ലിലെ തിരക്കിട്ട സീസണ് ശേഷം ബൗളർമാരെ ചാമ്പ്യൻസ് ട്രോഫിയിൽ കളിപ്പിക്കുന്നതിനെ മുൻ ന്യൂസിലൻഡ് പേസർ ഷെയ്ൻ ബോണ്ട് എതിർത്തെങ്കിലും ഇതിൽ തെറ്റില്ലെന്ന അഭിപ്രായക്കാരാണ് മുൻ ഇന്ത്യൻ താരങ്ങളായ ജവഗൽ ശ്രീനാഥും വെങ്കിടേഷ് പ്രസാദും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.