തേസ്പുർ: ക്രിക്കറ്റിലെ അപുർവ്വനേട്ടം സ്വന്തം പേരിലാക്കി മീറത്തിൽനിന്നുള്ള കൗമാര ക്കാരൻ നിർദേശ് ബൈസോയ. അണ്ടർ 16 വിജയ് മർച്ചൻറ് ട്രോഫിയിൽ നാഗാലാൻഡിെൻറ ഇന്നിങ് സിലെ 10 വിക്കറ്റുകൾ പിഴുതാണ് മേഘാലയ താരമായ നിർദേശ് ചരിത്രംകുറിച്ചത്. 21 ഓവറിൽ 51 റൺസ് വഴങ്ങിയാണ് താരം 10 വിക്കറ്റ് വീഴ്ത്തിയത്.
10 ഓവറുകൾ മെയ്ഡനാക്കിയ താരത്തിെൻറ ബാളുകൾക്കു മുന്നിൽ വട്ടം കറങ്ങിയ നാഗാലാൻഡുകാർ ആദ്യദിനം 113 റൺസിന് പുറത്തായി. 1999ൽ പാകിസ്താനെതിരായ ടെസ്റ്റിൽ അനിൽ കുംബ്ലെയും കഴിഞ്ഞ വർഷം കുച്ച് ബിഹാർ ട്രോഫിയിൽ മണിപ്പൂരി പേസർ റെക്സ് സിങ്ങും മുമ്പ് 10 വിക്കറ്റ് വീഴ്ത്തി റെക്കോഡിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.