ദുബൈ: അമ്പയർമാരുടെ ജോലി ഭാരം കുറക്കുന്നതിെൻറ ഭാഗമായി പുതിയ പരീക്ഷണവുമായി ഇൻറർനാഷനൽ ക്രിക്കറ്റ് ബോർഡ് (ഐ.സി.സി). ബൗളർമാർ എറിയുന്ന ഓരോ പന്തും നിരീക്ഷിക്കാൻ മൂന്നാം അമ്പയറെ നിയോഗിച്ചാണ് ക്രിക്കറ്റ് കളത്തിലെ പുതിയ മാറ്റത്തിന് തുടക്കമിടുന്നത്. ഇതിെൻറ പരീക്ഷണാടിസ്ഥാനത്തിലുള്ള തുടക്കത്തിന് ഇന്ത്യ- വെസ്റ്റിൻഡീസ് പരമ്പര വേദിയാകും.
വെള്ളിയാഴ്ച ആരംഭിക്കുന്ന പരമ്പരയിലെ മൂന്നുവീതം ട്വൻറി20കളിലും ഏകദിനങ്ങളിലും നോബാളുകൾ വിളിക്കുക മൂന്നാം അമ്പയറായിരിക്കും. ഫ്രണ്ട്ഫുട്ട് നോബാളുകൾ വിളിക്കുന്ന ചുമതലയിൽ നിന്നാണ് ഫീൽഡ് അമ്പയർമാർക്ക് മോചനം ലഭിക്കുന്നത്.
ഓരോ പന്തും നിരീക്ഷിക്കുന്ന മൂന്നാം അമ്പയർ നോ ബാൾ ആണെങ്കിൽ ഫീൽഡ് അമ്പയറെ അറിയിക്കും. അമ്പയർ നോബാൾ വിളിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.