ക്രൈസ്റ്റ്ചർച്ച്: അണ്ടർ19 ലോകകപ്പ് സന്നാഹമത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 189 റൺസിെൻറ കൂറ്റൻ ജയം. ബംഗാൾ പേസർ ഇശാൻ പൊരലിെൻറ നാലുവിക്കറ്റ് പ്രകടനത്തിലാണ് ഇന്ത്യ വൻ ജയം കണ്ടെത്തിയത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ എട്ടുവിക്കറ്റ് നഷ്ടത്തിൽ 332 റൺസെടുത്തിരുന്നു. ആര്യാൻ ജുയൽ(86), ഹിമാൻഷു റാണ(68) എന്നിവരുടെ അർധസെഞ്ച്വറി പ്രകടനത്തിലാണ് ഇന്ത്യ മുന്നൂറും കടന്ന് മുന്നേറിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക കൂറ്റൻ വിജയലക്ഷ്യത്തിനു മുന്നിൽ തുടക്കം തന്നെ പതറി.
നാല് മുൻനിര വിക്കറ്റുകൾ വീഴ്ത്തി പേസർ ഇശാൻ പൊരൽ കൊടുങ്കാറ്റായപ്പോൾ ദക്ഷിണാഫ്രിക്ക 38.3 ഒാവറിൽ 143ന് തകർന്നടിഞ്ഞു. 23 റൺസ് മാത്രം വഴങ്ങിയാണ് താരത്തിെൻറ പ്രകടനം.
ന്യൂസിലൻഡിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിന് 13നാണ് തുടക്കം കുറിക്കുന്നത്. ഇന്ത്യക്ക് ശക്തരായ ആസ്ട്രേലിയക്കെതിരെയാണ് ആദ്യ മത്സരം. ഗ്രൂപ്പ് ‘ബി’യിൽ ഇന്ത്യക്കും ആസ്േട്രലിയക്കും പുറമെ പാപ്വന്യൂഗിനി, സിംബാബ്വെ എന്നീ രാജ്യങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.