വെലിങ്ടൺ (ന്യൂസിലൻഡ്): ക്വീൻസ്ടൗൺ മൈതാനത്ത് നാടകീയ മത്സരത്തിനൊടുവിൽ ആസ്ട്രേലിയയുടെ വിജയഭേരി. ലോയിദ് പോപിെൻറ സ്പിൻ ബൗളിങ്ങിനു മുന്നിൽ ഇംഗ്ലീഷ് നിര കറങ്ങിവീണപ്പോൾ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിൽ ഒാസീസിന് ത്രസിപ്പിക്കുന്ന വിജയം. 35 റൺസ് മാത്രം വിട്ടുകൊടുത്ത് എട്ടു വിക്കറ്റ് വീഴ്ത്തിയ പോപിെൻറ മാന്ത്രികതയിൽ ഇംഗ്ലണ്ടിനെ 31 റൺസിന് തോൽപിച്ചാണ് ആസ്ട്രേലിയ സെമിയിൽ പ്രവേശിച്ചത്. ഒാസീസിെൻറ 127 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 96 റൺസിന് പുറത്താവുകയായിരുന്നു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഒാസീസിനെ ഇംഗ്ലീഷ് ബൗളർമാർ തുടക്കം മുതലേ ഒതുക്കി. ക്യാപ്റ്റൻ ജാസൺ സാൻഗായുടെ (58) അർധസെഞ്ച്വറി മാറ്റിനിർത്തിയാൽ ഒാസീസ് നിരയിൽ എല്ലാവരും പരാജിതരായപ്പോൾ ഇംഗ്ലണ്ട് സന്തോഷിച്ചു. ക്യാപ്റ്റനു പുറമെ മാക്സ് ബ്രിയാണ്ട് (16), നഥാൻ മെക്സ്വീനി (10), സക് ഇവാൻസ് (12) എന്നിവർ മാത്രമായിരുന്നു രണ്ടക്കം കണ്ടത്.
ഒാസീസ് 127ന് പുറത്തായി. എന്നാൽ, ചെറിയ വിജയലക്ഷ്യം എളുപ്പം മറികടക്കാമെന്ന് കണക്കുകൂട്ടിയ ഇംഗ്ലീഷുകാർക്ക് ലോയിദ് പോപെയുടെ മാന്ത്രിക സ്പിൻ ബൗളിങ്ങിനു മുന്നിൽ പിഴച്ചു. കറങ്ങിത്തിരിഞ്ഞ പന്തിനു മുന്നിൽ പിടിച്ചുനിന്നത് ഒാപണർ ടോം ബാൻറൺ (58) മാത്രമായിരുന്നു. ബാൻറണും പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ ജാക്ക് ഡേവിസും (11) ഒഴികെ ഇംഗ്ലീഷ് നിരയിൽ ഒരാളും രണ്ടക്കം കണ്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.