പൊഷസ്ട്രും: ലോക ക്രിക്കറ്റിെൻറ ഭാവി ഒരുപിടി കൗമാരക്കാരിൽ സുഭദ്രമാണെന്ന് വ്യക് തമാക്കിയാണ് അണ്ടർ 19 ലോകകപ്പിെൻറ 13ാം എഡിഷന് തിരശ്ശീല വീണത്. അപരാജിത കുതിപ്പു നട ത്തി ഒടുക്കം ഫൈനലിൽ അയൽക്കാരായ ബംഗ്ലാദേശിനോട് പൊരുതിത്തോറ്റെങ്കിലും ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി സൂപ്പർതാരങ്ങളുടെ പട്ടാഭിഷേകമായിരുന്നു ദക്ഷിണാഫ്രിക്കയിൽ കണ ്ടത്. ഇന്ത്യൻ ടീമിെൻറ കുതിപ്പിൽ നിർണായകമായ താരങ്ങളെയും ടൂർണമെൻറിൽ ബാറ്റുകൊണ്ട ും പന്തുകൊണ്ടും തിളങ്ങിയ താരങ്ങളും.
യശസ്വി ജയ്സ്വാൾ
കളി 6, റൺസ് 400, ഉയർ ന്ന സ്കോർ- 105, 100x1, 50 x4
ലോകകപ്പിനു മുമ്പുതന്നെ ടൂർണമെൻറിെൻറ താരമാകുമെന്ന് വിലയിരു ത്തപ്പെട്ട കളിക്കാരൻ. വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്കായി ഇരട്ട സെഞ്ച്വറി നേടി ലിസ് റ്റ് എ ലോകറെക്കോഡിട്ടും ഐ.പി.എൽ താരലേലത്തിൽ കോടിപതിയായും യശസ്വി ജയ്സ്വാൾ വാ ർത്താതാരമായി മാറിയിരുന്നു. ആറ് ഇന്നിങ്സുകളിൽ നിന്നും നാല് ഫിഫ്റ്റിയും ഒരു സെഞ് ച്വറിയും സഹിതം 400 റൺസ് അടിച്ചുകൂട്ടിയ യശസ്വി ടൂർണമെൻറിെൻറ താരമായി. മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. യശസ്വിക്കുമുമ്പ് അണ്ടർ 19 ലോകകപ്പിെൻറ താരങ്ങളായിരുന്ന യുവരാജ് സിങ്, ശിഖർ ധവാൻ, ചേതേശ്വർ പുജാര, ശുഭ്മാൻ ഗിൽ എന്നിവർ ഇന്ത്യൻ ജഴ്സിയണിഞ്ഞതിനാൽ സീനിയർ ജഴ്സിയെന്ന യശസ്വിയുടെ സ്വപ്നം വിദൂരമല്ല.
രവി ബിഷ്നോയ്
കളി 6, വിക്കറ്റ് 17, മികച്ച പ്രകടനം: 4/5
സ്ഥിരതയാർന്ന ബൗളിങ് പ്രകടനം നടത്തിയ രാജസ്ഥാൻ ലെഗ്സ്പിന്നറാണ് ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരൻ. ഫൈനലിലടക്കം മൂന്നു തവണ നാലുവിക്കറ്റ് വീതം വീഴ്ത്തി. ക്വാർട്ടറിൽ ബൗളിങ്ങിൽ തിളങ്ങാനായില്ലെങ്കിലും 30 റൺസ് സ്കോർ ചെയ്ത് ബാറ്റിങ്ങിലൂടെ മികച്ച സംഭാവന നൽകി. ഫൈനലിൽ ബിഷ്നോയ്യുടെ ഗൂഗ്ലികൾക്കു മുന്നിൽ ബംഗ്ല ബാറ്റ്സ്മാൻമാർ വട്ടംചുറ്റിയത് മതി താരത്തിെൻറ പ്രഹരശേഷി അളക്കാൻ. സമീപഭാവിയിൽതന്നെ സീനിയർ ടീമിലെ സ്പിന്നർമാർക്ക് ബിഷ്നോയ് കനത്ത ഭീഷണിയാകുമെന്ന് ഉറപ്പിക്കാം.
കാർത്തിക് ത്യാഗി
കളി 6, വിക്കറ്റ് 11, മികച്ച പ്രകടനം: 4/24
വേഗതയും കൃത്യതയും കൂടാതെ മികച്ച ഇക്കോണമിയും കാത്തു സൂക്ഷിക്കുന്ന ഉത്തർപ്രദേശുകാരനായ 19 കാരൻ ഇന്ത്യൻ പേസ് ഫാക്ടറിയിലേക്ക് ക്ഷണം കാത്തിരിക്കുന്ന ഇളമുറക്കാരനാണ്. ഈ ലോകകപ്പിലെ ഒരുപേസ് ബൗളറുടെ മികച്ച ഇക്കോണമി പ്രകടനമാണ് (3.49) ത്യാഗി കാഴ്ചവെച്ചത്. ഫൈനലിൽ തിളങ്ങാനായില്ലെങ്കിലും ക്വാർട്ടറിൽ ആസ്ട്രേലിയൻ ടോപ് ഓർഡറിനെ തകർത്ത ത്യാഗിയുടെ പ്രകടനമാണ് 233 റൺസ് പ്രതിരോധിക്കാൻ ഇന്ത്യക്ക് സാധിച്ചത്.
ധ്രുവ് ജുറൽ
കളി 6 (3 ഇന്നിങ്സ്), റൺസ് 89, ഉ.സ്കോർ 52,
50x1, ക്യാച്- 5 സ്റ്റംപിങ് 3
ഫൈനലിൽ മിന്നൽ വേഗത്തിൽ ബംഗ്ലാദേശി ബാറ്റ്സ്മാൻ ഷഹാദത്ത് ഹുസൈെൻറ സ്റ്റംപിളക്കിയപ്പോൾ തൊട്ട് എം.എസ്. ധോണിയുടെ പുതിയ പിന്തുടർച്ചക്കാരനെ കണ്ടെത്തിയ ആവേശത്തിലായിരുന്ന സമൂഹമാധ്യമങ്ങൾ. ബാറ്റുകൊണ്ടും വലിയ ഷോട്ടുകൾ ഉതിർക്കുന്ന ജുറൽ ഇന്ത്യൻടീമിലെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്കുള്ള മത്സരാർഥിയാണെന്നാണ് വ്യക്തമാക്കുന്നത്. ടൂർണമെൻറിൽ ബാറ്റിങ്ങിന് അധികം അവസരങ്ങൾ ലഭിച്ചില്ലെങ്കിലും ഒരു അർധശതകം പേരിലാക്കി. അഞ്ച് ക്യാച്ചുകളും മൂന്ന് സ്റ്റംപിങ്ങുകളുമായി എട്ട് വിക്കറ്റുകളിലും പങ്കാളിയായി.
ഇബ്രാഹീം സദ്രാൻ (അഫ്ഗാനിസ്താൻ)
കളി- 5 റൺസ്- 240 ഉ.സ്കോർ- 87 50x 3
അഫ്ഗാനിസ്താൻ ദേശീയ ടീമിനായി ആറ് അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച പരിചയവുമായാണ് വലൈങ്കയൻ ഓപണർ കൗമാര ലോകകപ്പിനെത്തിയത്. ദക്ഷിണാഫ്രിക്കക്കും (52 റൺസ്) യു.എ.ഇക്കുമെതിരെ (87) മികച്ച പ്രകടനം പുറത്തെടുത്ത താരത്തിെൻറ അനുഭവസമ്പത്തും ഇരുടീമുകൾക്കെതിരായ ജയത്തിൽ നിർണായകമായി. ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയെങ്കിലും പാകിസ്താന് മുന്നിൽ വീണു.
രവിൻഡു രസാന്ത (ശ്രീലങ്ക)
കളി- 6 റൺസ്- 286 ഉ.സ്കോർ- 102* 100x1, 50x 1
ടീമിന് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറാനായില്ലെങ്കിലും റൺവേട്ടക്കാരിൽ രണ്ടാമനായി വിജയച്ചിരിയോടെയാണ് രസാന്ത നാട്ടിലേക്ക് മടങ്ങിയത്. നൈജീരിയക്കെതിരെ 49 പന്തിൽ പുറത്താകാതെ 102 റൺസ് നേടിയതാണ് മികച്ച പ്രകടനം
ബ്രൈസ് പാഴ്സൺ (ദക്ഷിണാഫ്രിക്ക)
കളി- 6 റൺസ്- 265 ഉ.സ്കോർ- 121, 100x1 50x1
ടീം ക്വാർട്ടറിൽ ചാമ്പ്യന്മാരായ ബംഗ്ലാദേശിനോട് പരാജയപ്പെട്ടെങ്കിലും റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനം ആതിഥേയ താരം പോക്കറ്റിലാക്കി. ഇടൈങ്കയൻ സ്പിന്നിലൂടെ അഞ്ച് വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.
ബെക്കാം വീലർ ഗ്രീനൽ (ന്യൂസിലൻഡ്)
കളി-5 റൺസ് 186 ഉ.സ്കോർ- 80, 50x2
ടൂർണമെൻറിൽ കിവീസിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം. നാലാമനും ആറാമനുമായി ബാറ്റ് ചെയ്ത് ടീമിെൻറ മധ്യനിരയിലെ നട്ടെല്ലായത് 17കാരനാണ്.
സെമിഫൈനലിൽ ബംഗ്ലാദേശിനോട് തോറ്റെങ്കിലും പുറത്താകാതെ 75 റൺസ് നേടിയ ബെക്കാമിെൻറ പ്രകടനമാണ് ടീം ടോട്ടൽ 211 റൺസിലെത്തിച്ചത്.
റാകിബുൽ ഹസൻ (ബംഗ്ലാദേശ്)
കളി- 6 വിക്കറ്റ്- 12 ബെസ്റ്റ് 5-19
ബംഗ്ലാദേശിെൻറ വിജയത്തിൽ നിർണായക സാന്നിധ്യമായ ഇടൈങ്കയൻ സ്പിന്നർ. സ്കോട്ലൻഡിനെതിരെ 20 റൺസിന് നാലു വിക്കറ്റ് വീഴ്ത്തിയ 17കാരൻ ക്വാർട്ടറിൽ 19 റൺസ് മാത്രം വഴങ്ങി അഞ്ച് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാന്മാരെ പറഞ്ഞയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.