പൊചെഫ്സ്ട്രൂം (ദക്ഷിണാഫ്രിക്ക): പുതുചരിതമെഴുതി ബംഗ്ലാദേശിൻറെ പുതുതലമുറ അണ്ടർ 19 ലോക കപ്പ് ക്രിക്കറ്റിൽ ആദ് യമുത്തമിട്ടു. മഴക്കു പോലും തടസ്സപ്പെടുത്താൻ കഴിയാതിരുന്ന വിജയം മൂന്നു വിക്കറ്റിനാണ് ബംഗ്ലാദേശിൻറെ യുവനി ര സ്വന്തമാക്കിയത്. ക്ലൈമാക്സിൽ പെയ്ത മഴകാരണം ഡക്വർത്ത് ലൂയിസ് നിയമപ്രകാരം പുതുക്കി നിശ്ചയിച്ച 170 റൺസി ൻറെ മാർജിൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് സ്വന്തമാക്കി. ബംഗ്ലാദേശിൻറെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ ്യ ലോകകപ്പ് വിജയം.
ഇന്ത്യൻ സ്പിന്നിനു മുന്നിൽ വട്ടം കറങ്ങിയ ബംഗ്ലാദേശുകാർ ഒരു ഘട്ടത്തിൽ പരാജയത്തെ മുന് നിൽ കണ്ടതാണ്. പക്ഷേ, നേരത്തെ പരിക്കേറ്റ് കരയ്ക്ക് കയറിയ ഓപ്പണർ പർവേസ് ഹുസൈൻ ഇമോൺ തിരിച്ചുവന്ന് നടത്തിയ ഉജ്ജ്വല പോരാട്ടവും (47 റൺസ്) 43 റണ്ണുമായി അവസാനം വരെ ഉറച്ചുനിന്ന ക്യാപ്റ്റൻ അക്ബർ അലിയുമാണ് കളിയിലേക്ക് ബം ഗ്ലാ ടീമിനെ തിരിച്ചുകൊണ്ടുവന്നത്.
കിരീടം നിലനിർത്താനിറങ്ങിയ ഇന്ത്യൻ യുവനിരയെ എറിഞ്ഞൊതുക്കിയ ബംഗ്ലാ ദേശിന് അതേ നാണയത്തിൽ ഇന്ത്യ മറുപടി നൽകിയെങ്കിലും അർഹിച്ച വിജയം ബംഗ്ലാ യുവാക്കൾ അടിച്ചെടുക്കുകയായിരുന്നു.
ഇന്ത്യ ഉയർത്തിയ 178 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുമായിറങ്ങിയ ബംഗ്ലാദേശിനായി ഓപ്പണർമാർ മികച്ച തുടക്കമാണ ് കുറിച്ചത്. ആദ്യ വിക്കറ്റിൽ ഓപ്പണർമാരായ പർവേസ് ഹുസൈൻ ഇമോണും തൻസിദ് ഹസനും ചേർന്ന് 50 റൺസിൻറെ കൂട്ടുകെട്ടുയർത്തിയെങ്കിലും ഭാവി വാഗ്ദാനമായ ഇന്ത്യൻ സ്പിന്നർ രവി ബിഷ്ണോയിയുടെ കുത്തിത്തിരിഞ്ഞ പന്തുകൾക്കു മുന്നിൽ വിറച്ചുവീഴുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. അതിനിടയിൽ പരിക്കേറ്റ് ഇമോൺ തിരിച്ചുകയറിയതും ബംഗ്ലാദേശിന് തിരിച്ചടിയായി.
തൻസിദ് ഹസൻ (17), മുഹമ്മദുൽ ഹസൻ ജോയി (8), തൗഹിദ് ഹൃദോയി (0), ഷഹാദത്ത് ഹുസൈൻ (1) എന്നിവരുടെ വിക്കറ്റുകളാണ് ബിഷ്ണോയി വീഴ്ത്തിയത്. ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റിന് 85 എന്ന നിലയിൽ പരുങ്ങലിലായപ്പോൾ ഇമോൺ തന്നെ വീണ്ടും കളത്തിലിറങ്ങി. ഒപ്പം കൂട്ടായെത്തിയ ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ അക്ബർ അലിയും എത്തിയപ്പോൾ കളി വീണ്ടും ബംഗ്ലാദേശിൻറെ വരുതിയിലായി. ബിഷ്ണോയിയുടെ ശേഷിച്ച ഓവറുകൾ പരുക്കില്ലാതെ കടത്തിവിട്ട ഇരുവരും കിട്ടിയ മോശം പന്തുകൾ റണ്ണുമാക്കി. സ്പിന്നർ യശ്വസി ജയ്സ്വാളിനെ ഉയർത്തിയടിക്കാനുള്ള ഇമോണിൻറെ ശ്രമം പാഴായപ്പോൾ ആകാശ് സിങ്ങിൻറെ കൈയിലൊതുങ്ങി. 79 പന്തിലായിരുന്നു ഇമോണിൻറെ 47 റൺസ്. ഇതിൽ ഏഴ് ബൗണ്ടറികളും അടങ്ങുന്നു.
ഏഴാമനായാണ് പർവേസ് ഹുസൈൻ ഇമോൺ പുറത്തായത്. അപ്പോഴേക്കും ജയത്തിനരികിൽ ബംഗ്ലാദേശ് എത്തിയിരുന്നു. 54 പന്തിൽ 15 റൺസ് എന്ന ലക്ഷ്യത്തിനരികിൽ നിൽക്കെയാണ് മഴ പെയ്തത്. പിന്നീട് മഴ നിയമമനുസരിച്ച് 30 പന്തിൽ ഏഴ് റൺസെന്ന നിലയിലായി. നാല് പന്തിനുള്ളിൽ റകീബുൽ ഹസനും അക്ബർ അലിയും ചേർന്ന് വിജയം കുറിച്ചപ്പോൾ ചരിത്രം ബംഗ്ലാദേശിൻറെ പുതുതലമുറയ്ക്കു മുന്നിൽ വഴിമാറി. അവസാനം വരെ ഉറച്ചുനിന്ന് ക്ഷമയോടെ വിജയത്തിലേക്ക് ടീമിനെ നയിച്ച നായകൻ അക്ബർ അലി തന്നെയാണ് മാൻ ഓഫ് ദ മാച്ച്. ടൂർണമെൻറിൻറെ താരമായി ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളിനെ തെരഞ്ഞെടുത്തു.
നേരത്തെ ടോസ് നേടി കലാശപോരിൽ ഇന്ത്യയെ ബാറ്റു ചെയ്യാനിറക്കിയ ബംഗ്ലാദേശ് 21 റൺസിനുള്ളിൽ എട്ടു വിക്കറ്റുകൾ വീഴ്ത്തിയായിരുന്നു ഇന്ത്യൻ കുതിപ്പിന് കടിഞ്ഞാണിട്ട് 177 റൺസിനു പുറത്താക്കിയത്. മൂന്നിന് 156 എന്ന ശക്തമായ നിലയിൽ നിന്ന് 10 ഓവറിനുള്ളിലായിരുന്നു 177 റൺസിൽ ഇന്ത്യ നിലംപതിച്ചത്. ആദ്യമായി ലോക കപ്പ് ഫൈനലിൽ കടന്ന ബംഗ്ലാദേശിനും കപ്പിനുമിടയിൽ 178 റൺസിെൻറ ദൂരം. സെമി ഫൈനലിൽ പാകിസ്താനെതിരെ സെഞ്ച്വറി നേടിയ യശ്വസി ജയ്സ്വാളിൻറെ അർധ സെഞ്ച്വറി മാത്രമായിരുന്നു ഇന്ത്യൻ ഇന്നിങ്സിലെ സവിശേഷത.
ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ സ്കോർ ബോർഡിൽ ഒമ്പത് റൺസെത്തിയപ്പോൾ തന്നെ രണ്ട് റൺസുമായി ദിവ്യാൻശ് സക്സേന ഷറഫുൾ ഇസ്ലാമിെൻറ പന്തിൽ തൻസിദ് ഹസൻ പിടിച്ച് പുറത്തായി.
മൂന്നാമനായെത്തിയ തിലക് വർമയുമായി ചേർന്ന് ഓപ്പണർ യശ്വസി ജയ്സ്വാൾ ഇന്ത്യയെ പിടിച്ചുയർത്തി. പാകിസ്താനെതിരെ നിർത്തിയിടത്തു നിന്നായിരുന്നു യശസ്വിയുടെ തുടർച്ച. തിലക് വർമ നങ്കൂരമിട്ട് കളിച്ച് 65 പന്തിൽ 38 റൺസെടുത്ത് തൻസിം ഹസൻ സാക്കിബിെൻറ പന്തിൽ ഷറഫുൾ ഇസ്ലാം പിടിച്ച് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 94 റൺസാണ് കൂട്ടിചേർത്തത്.
പിന്നീട് കാറ്റടിച്ചപോലെയായിരുന്നു വിക്കറ്റ്വീഴ്ച. അപ്പോഴും ഒരറ്റത്ത് പിടിച്ചുനിന്ന ജയ്സ്വാളിലായിരുന്നു ഇന്ത്യൻ പ്രതീക്ഷ. ക്യാപ്റ്റൻ പ്രിയം ഗാർഗ് ഏഴ് റൺസിന് പുറത്തായി. തുടർച്ചയായ രണ്ടാം സെഞ്ച്വറിയിലേക്ക് കുതിക്കുമെന്ന് തോന്നിച്ച ജയ്സ്വാൾ 88 റൺസെടുത്തപ്പോൾ ഷറഫുൾ ഇസ്ലാമിൻറെ പന്തിൽ തൻസിദ് ഹസൻ പിടിച്ച് പുറത്തായതോടെ ഇന്ത്യയുടെ കഥ ഏതാണ്ട് കഴിഞ്ഞപോെലയായി. ജയ്സ്വാൾ പുറത്താകുമ്പോൾ നാലിന് 156 റൺസായിരുന്നു ഇന്ത്യൻ സ്കോർ. പിന്നെയെല്ലാം ചടങ്ങുപോലെയായി.
സിദ്ധീഷ് വീർ റണ്ണെടുക്കാതെ തിരിച്ചെത്തിയപ്പോൾ 22 റൺസെടുത്ത ധ്രുവ് ജുറൽ റണ്ണൗട്ടായതും ഇന്ത്യക്ക് തിരിച്ചടിയായി. അഥർവ അങ്കോൽക്കർ (3), രവി ബിഷ്ണോയി (2), കാർത്തിക് ത്യാഗി (0), സുശാന്ത് മിശ്ര (3) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാൻമാർ.
ബംഗ്ലാദേശിനുവേണ്ടി അവിഷേക് ദാസ് മൂന്നും ഷറഫുൾ ഇസ്ലാം, തൻസിം ഹസൻ സാക്കിബ് എന്നിവർ രണ്ടു വീതവും റാകിബുൾ ഹസൻ ഒന്നും വിക്കറ്റ് വീഴ്ത്തി.
സെമി ഫൈനലിൽ കളിച്ച ടീമിൽ മാറ്റമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.