കാഠ്മണ്ഡു: ഏകദിന ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോർ എന്ന റെക്കോഡിന് പുതിയ പങ്കാ ളി. കാഠ്മണ്ഡുവിൽ നടന്ന ലോകകപ്പ് ലീഗ് റൗണ്ട് മത്സരത്തിൽ നേപ്പാളിനെതിരെ 12 ഓവറിൽ 35 റൺസിന് പുറത്തായ അമേരിക്കയാണ് സിംബാബ്വെയുടെ റെക്കോഡിനൊപ്പമെത്തിയത്. 16 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ സന്ദീപ് ലാമിച്ചാനെയാണ് അമേരിക്കെയ ചുരുട്ടിക്കെട്ടിയത്.
268 പന്തുകൾ ശേഷിക്കെ 5.2 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടെപ്പടുത്തി നേപ്പാൾ ലക്ഷ്യത്തിലെത്തി. കരീബിയൻ വംശജനായ സേവ്യർ മാർഷൽ (16) മാത്രമാണ് അമേരിക്കൻ നിരയിൽ രണ്ടക്കം കടന്നത്. 2004ൽ ഹരാരെയിൽ ശ്രീലങ്കക്കെതിരെയാണ് സിംബാബ്വെ 35 റൺസിന് പുറത്തായത്.
നമീബിയയിൽ നടന്ന ലോക ക്രിക്കറ്റ് ലീഗ് ഡിവിഷൻ രണ്ടിൽ പങ്കെടുത്തുകൊണ്ട് കഴിഞ്ഞ വർഷമാണ് അമേരിക്ക ഏകദിന പദവി നേടിയെടുത്തത്. 104 പന്തുകൾക്കൊടുവിൽ മത്സരഫലം ലഭിച്ചതും റെക്കോഡാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.