ആഷസ്​ പിടിക്കാൻ ഏതറ്റം വരെയും പോകും: ഒാട്ടം പഠിപ്പിക്കാൻ ബോൾട്ടിനെ ഇറക്കി ആസ്​ട്രേലിയ

സിഡ്​നി: ആഷസ്​ പിടിക്കാൻ ഏതറ്റം വരെയും പോകുമെന്ന്​ തെളിയിച്ചിരിക്കുകയാണ്​ ആസ്​ട്രേലിയൻ ക്രിക്കറ്റ്​ ടീം അധികൃതർ. വിക്കറ്റുകൾക്കിടയിലും,  ഫീൽഡിലുമുള്ള താരങ്ങളുടെ ഒാട്ടം മെച്ചപ്പെടുത്താൻ ഒാസീസ്​ ടീം വലയിട്ടുപിടിച്ചത്​ വേഗരാജാവ്​ ഉസൈൻ ബോൾട്ടിനെതന്നെ. ബ്രിസ്​ബെയിനിൽ  വ്യാഴാഴ്​ച തുടങ്ങുന്ന പരമ്പരക്ക്​ മുന്നോടിയായുള്ള പരിശീലനത്തിൽ സഹായിക്കാനാണ്​ ബോൾട്ട്​ എത്തിയത്​.

ആഷസ്​ എന്നാൽ ആസ്​ട്രേലിയൻ ടീമിനെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമാണ്​. ചിരവൈരികളായ ഇംഗ്ലണ്ടി​െനതിരായ ടെസ്​റ്റ്​ പരമ്പര  സ്വന്തമാക്കാൻ കഠിന പരിശീലനത്തിലാണ്​ ടീം. വിക്കറ്റുകൾക്കിടയിലെ ഒാട്ടത്തിനു​ വേഗംകൂട്ടിയാൽ സ്​കോറിങ്ങിന്​ ഗതിവേഗം വരുമെന്നാണ്​  ടീം മാനേജ്​മ​െൻറി​​െൻറ വിലയിരുത്തൽ. അതിനാണ്​ ട്രാക്കിലെ ഇതിഹാസത്തി​​െൻറ സേവനം തേടിയത്​. ബോൾട്ടി​​െൻറ നിർദേശങ്ങൾ കളിക്കാർക്ക്​ ഏറെ സഹായകമാവുമെന്ന്​  ആസ്​ട്രേലിയൻ ബാറ്റ്​സ്​മാൻ പീറ്റർ ഹാൻഡ്​സ്​കോമ്പ്​ പറഞ്ഞു. 

കഴിഞ്ഞ ആഗസ്​റ്റിൽ ലണ്ടനിൽ നടന്ന ലോക അത്​ലറ്റിക്​ ചാമ്പ്യൻഷിപ്പിന്​ പിന്നാലെ ട്രാക്കിൽനിന്നു വിടവാങ്ങിയ ബോൾട്ട്​, ഫുട്​ബാളിൽ അരങ്ങേറ്റം  കുറിക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ​. ജർമൻ ബുണ്ടസ്​ലിഗയിലെ പ്രമുഖ ക്ലബായ ബൊറൂസിയ ഡോർട്ട്​മുണ്ട്​  ടീമിനൊപ്പം പരിശീലനത്തിന്​ ക്ഷണം ലഭിച്ചിട്ടുണ്ട് ബോൾട്ടിന്​​. അതിനിടക്കാണ്​ ആസ്​​ട്രേലിയൻ ക്രിക്കറ്റ്​ ടീമിന്​ പരിശീലനം നൽകാൻ​ സമയം കണ്ടെത്തിയത്​. ട്രാക്കിൽനിന്ന്​  വിടവാങ്ങിയെങ്കിലും, ബോൾട്ട്​ ‘ഒാട്ടത്തിൽ’ തന്നെയാണെന്ന്​ ചുരുക്കം. 

Tags:    
News Summary - Usain Bolt to 'coach' Australian cricketers -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.