ന്യൂഡൽഹി: ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിലെ മുൻനിര പേസ് ബൗളർ ജൂലൻ ഗോസ്വാമി അന്താരാഷ്ട്ര ട്വൻറി20 മത്സരങ്ങൾ മതിയാക്കി. നവംബറിൽ ട്വൻറി20 ലോകകപ്പ് നടക്കാനിരിക്കെയാണ് 35കാരിയുടെ പടിയിറക്കം. 68കളികളിൽ 5.45 ഇക്കേണാമിയിൽ 56 വിക്കറ്റുകളാണ് ഗോസ്വാമിയുടെ സമ്പാദ്യം. അടുത്തകാലത്തായി ട്വൻറി20യിൽ മങ്ങിയ ഗോസ്വാമിക്ക് അടുത്തിടെ നടന്ന ഏഷ്യ കപ്പിൽ നാലു മത്സരങ്ങളിൽ ഒരു വിക്കറ്റ് മാത്രമാണ് ലഭിച്ചിരുന്നത്.
2002ൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ ഇൗ പശ്ചിമ ബംഗാളുകാരി അന്നുമുതൽ ഇന്ത്യൻ ബൗളിങ് ആക്രമണത്തിെൻറ കുന്തമുനയാണ്. ഇന്ത്യക്കായി 10 ടെസ്റ്റുകളിൽ 40ഉം 169 ഏകദിനങ്ങളിൽ 200 വിക്കറ്റും നേടിയിട്ടുണ്ട് ഗോസ്വാമി. ഏകദിനത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ വിക്കറ്റുകളും ഗോസ്വാമിയുടെ പേരിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.