നാഗ്പുർ: ഇറാനി േട്രാഫി ക്രിക്കറ്റ് ഫൈനലിൽ നാഴികക്കല്ല് തീർത്ത് റെസ്റ്റ് ഒാഫ് ഇന്ത്യയുടെ ഹനുമ വിഹാരി. വിദർഭക്കെതിരെ രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി (180) കുറിച്ചതോടെ കഴിഞ്ഞ വർഷത്തെ അവസാന ഇന്നിങ്സിലേത് ഉൾപ്പെടെ ഇറാനി േട്രാഫിയിൽ തുടർച്ചയായ മൂന്ന് ഇന്നിങ്സുകളിൽ മൂന്നക്കം കുറിക്കുന്ന ആദ്യ താരമായി.
ആദ്യ ഇന്നിങ്സിലും സെഞ്ച്വറി നേടിയിരുന്ന വിഹാരി, കഴിഞ്ഞ വർഷം രണ്ടാം ഇന്നിങ്സിൽ 183 റൺസ് നേടിയിരുന്നു. വിഹാരിയുടെ (180) പുറത്താകാതെയുള്ള പടുകൂറ്റൻ സെഞ്ച്വറിയും ക്യാപ്റ്റൻ അജിൻക്യ രാഹാനെയുടെ (87) അർധ സെഞ്ച്വറിയും ചേർന്നതോടെ റെസ്റ്റ് ഒാഫ് ഇന്ത്യ ഉയർത്തിയത് 280 റൺസ് വിജയലക്ഷ്യം. സ്കോർ: റെസ്റ്റ്: 330, 374, വിദർഭ: 425, 37/1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.