ലണ്ടൻ: ലോകകപ്പിൽ ഇന്ത്യ-ഒാസീസ് മത്സരം കാണാൻ വിജയ് മല്യയെത്തി. ഇന്ത്യയിൽ 9000 കോടി യുടെ തട്ടിപ്പ് കേസിൽ പ്രതിയായ മല്യ മകൻ സിദ്ധാർഥിനൊപ്പമാണ് കെന്നിങ്ടൺ ഒാവലിലെ ത്തിയത്. കടുത്ത ക്രിക്കറ്റ് ആരാധകനായ മല്യയുടെ ഉടമസ്ഥതയിലായിരുന്നു ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീം രൂപംകൊണ്ടത്.
മല്യയെ ഇന്ത്യക്ക് കൈമാറുന്നതിന് വെസ്റ്റ്മിനിസ്റ്റർ കോടതി കഴിഞ്ഞ ഡിസംബറിൽ ഉത്തരവിട്ടിരുന്നു. ഇതിൽ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് ഫെബ്രുവരിയിൽ ഒപ്പുവെക്കുകയും ചെയ്തു.
#WATCH London, England: Vijay Mallya says, "I am making sure my mother doesn't get hurt", as crowd shouts "Chor hai" while he leaves from the Oval after the match between India and Australia. pic.twitter.com/ft1nTm5m0i
— ANI (@ANI) June 9, 2019
എന്നാൽ, ഇതിനെതിരെ മല്യ ഹൈകോടതിയിൽ അപ്പീൽ നൽകി. ഇതിൽ ജൂലൈ രണ്ടിന് വാദംകേൾക്കും. ഇതും തള്ളിയാൽ മല്യക്ക് യൂറോപ്യൻ മനുഷ്യാവകാശ കോടതിയെ സമീപിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.