ന്യൂയോർക്: ഫോബ്സ് മാസിക പുറത്തുവിട്ട ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന കായികതാരങ്ങളിൽ ഇന്ത്യയിൽനിന്ന് വിരാട് കോഹ്ലി മാത്രം. ലോകത്തിലെ ശതകോടി വരുമാനക്കാരുടെ പട്ടികയിൽ േകാഹ്ലി 83ാമനാണ്. 24 മില്യൺ യു.എസ് ഡോളറാണ് (ഏകദേശം 160.5 കോടി രൂപ) കോഹ്ലിയുടെ വാർഷിക വരുമാനം.
അമേരിക്കൻ ബോക്സിങ് ഇതിഹാസം ഫ്ലോയിഡ് മെയ്വെതറാണ് ഒന്നാം സ്ഥാനത്ത്. 41 കാരനായ മെയ്വെതറിന് 285 യു.എസ് ഡോളറാണ് (1905 കോടി രൂപ) വരുമാനം. പൂർണ ‘പുരുഷാധിപത്യം’ പുലർത്തിയ പട്ടികയിൽ പേരിനുപോലും ഒരു വനിത താരമില്ല.
കഴിഞ്ഞവർഷം പട്ടികയിലുണ്ടായിരുന്ന അമേരിക്കൻ ടെന്നിസ് താരം സെറീന വില്യംസ് പ്രസവത്തെതുടർന്ന് കോർട്ടിൽനിന്ന് വിട്ടുനിന്നതോടെയാണ് പട്ടികയിൽനിന്ന് പുറത്തായത്. ഫുട്ബാളിലെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.