കോഹ്ലി 103*,രഹാനെ 79*; ഇന്ത്യക്ക് മികച്ച തുടക്കം

ഇന്ദോര്‍: ഒന്നാം റാങ്കിന്‍െറ പകിട്ടില്‍ ഈഡന്‍ ഗാര്‍ഡനില്‍ വിരിഞ്ഞ വസന്തം ഇന്ദോറിലും കൊഴിഞ്ഞുപോകാതെ കാക്കുമെന്ന പ്രതീക്ഷയോടെ ഇറങ്ങിയ ഇന്ത്യ, മൂന്നാം ടെസ്റ്റിലെ ആദ്യ ദിനത്തില്‍ ന്യൂസിലന്‍ഡിനെതിരെ പടുത്തുയര്‍ത്തിയത് മികച്ച സ്കോര്‍. 267/3 എന്ന നിലയില്‍ സുരക്ഷിത തീരമണിഞ്ഞ ആതിഥേയര്‍, കളിയുടെ കടിഞ്ഞാണേറ്റെടുത്ത നായകന്‍ വിരാട് കോഹ്ലിയുടെയും (103 നോട്ടൗട്ട്) അജിന്‍ക്യ രഹാനെയുടെയും (79 നോട്ടൗട്ട്) അപരാജിത കൂട്ടുകെട്ടിലാണ് കൊല്‍ക്കത്തയിലെ മികവ് ഇന്ദോറിലും ആവര്‍ത്തിച്ചത്. ചേതേശ്വര്‍ പൂജാര അടിത്തറപാകിയ സ്കോര്‍ബോര്‍ഡിനെ സെഞ്ച്വറി പ്രകടനത്തിലൂടെ വിരാട് കോഹ്ലി അതിവേഗത്തിലാക്കി.

പേസിനെ തുണക്കുന്ന പിച്ചില്‍ ബോള്‍ട്ടിനെയും ഹെന്‍ട്രിയെയും ആക്രമണത്തിനു സജ്ജമാക്കിയ കിവീസ് നായaകന്‍ വില്യംസണിന്‍െറ തീരുമാനങ്ങള്‍ ആദ്യ ഘട്ടത്തില്‍ ശരിവെച്ചെങ്കിലും ബൗണ്ടറിയിലേക്ക് പറത്തി അക്കൗണ്ട് തുറന്ന ഗംഭീര്‍ കളി ഇന്ത്യന്‍ വറുതിയിലേക്കത്തെിച്ചു. അടുത്ത ഓവറിലും സ്ക്വയര്‍ലെഗിലേക്ക് രണ്ടു തുടരന്‍ സിക്സര്‍ പായിച്ചതോടെ ബാറ്റിങ്ങിലെ ‘ഗംഭീരപ്രതാപ’ത്തിന് മൂര്‍ച്ചയൊട്ടും കുറഞ്ഞിട്ടില്ളെന്ന് തെളിയിക്കുന്നതായി ഗൗതം ഗംഭീറിന്‍െറ ഇന്നിങ്സ്.

എന്നാല്‍, സ്പിന്‍ കരുത്തുകാട്ടിയ പട്ടേലിന്‍െറ അഞ്ചാമത്തെ ഓവറിലാണ് ന്യൂസിലന്‍ഡിന് ആശ്വസിക്കാനുള്ള വകയത്തെിയത്. ബാക് ഫൂട്ടിലമര്‍ന്ന് അടിക്കാന്‍ ശ്രമിച്ച മുരളി വിജയിയെ (10) ഷോട്ട്ലെഗില്‍ നിലയുറപ്പിച്ച ലതാം കൈപ്പിടിയിലൊതുക്കിയതോടെ ആദ്യ വിക്കറ്റ് വീണു. പകരമത്തെിയ ചേതേശ്വര്‍ പൂജാര, ഗംഭീറിനൊപ്പം സ്കോറിനു അടിത്തറ പാകുന്നതിനിടെ വഴിപിരിഞ്ഞു. 53 പന്തില്‍ 29 റണ്‍സെടുത്ത ഗംഭീര്‍ ബോള്‍ട്ടിന്‍െറ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി മടങ്ങി. കരുതലോടെ കളിക്കാന്‍ കോഹ്ലിയത്തെിയതോടെ റണ്ണൊഴുക്കിനു വേഗം കുറഞ്ഞെങ്കിലും ക്രീസില്‍ ഇന്ത്യ താളംകണ്ടത്തെി തുടങ്ങിയിരുന്നു. ഇതിനിടെ സാന്‍റിന് വിക്കറ്റ് സമ്മാനിച്ച് പൂജാര (41) പിന്‍വാങ്ങി.

നായകന് കൂട്ടായത്തെിയ രഹാനെയുടെ പിന്തുണയോടെ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയ 167 റണ്‍സിന്‍െറ ബലത്തിലാണ് ആതിഥേയര്‍ ആദ്യദിനം തങ്ങളുടേതാക്കി മാറ്റിയത്. സ്കോര്‍ 99ലത്തെിനില്‍ക്കെ സെഞ്ച്വറി തികക്കാനുള്ള കോഹ്ലിയുടെ ഓട്ടം ഗാലറിയെ പിടിച്ചുകുലുക്കി. 85ാം ഓവറില്‍ ഹെന്‍ട്രിയുടെ പന്തില്‍ ഒരു റണ്‍സിനോടുമ്പോള്‍ കുറ്റിതെറിപ്പിച്ചെങ്കിലും ടി.വി റീപ്ളേയില്‍ കോഹ്ലി സേഫായി. ഒരുനിമിഷത്തെ ആശങ്കക്കൊടുവില്‍ 13ാം സെഞ്ച്വറി ആഘോഷം. 2013ല്‍ ആസ്ട്രേലിയക്കെതിരെ സ്വന്തം മണ്ണില്‍ നേടിയ സെഞ്ച്വറിക്കു ശേഷമുള്ള 100. 172 പന്തില്‍ 79 റണ്‍സ് നേടിയ രഹാനെയുടെ പിന്തുണയാണ് ക്യാപ്റ്റന്‍െറ ക്രിയാത്മക ഇന്നിങ്സിന് കരുത്തേകിയത്.

 

 

 

 

Tags:    
News Summary - Virat Kohli brings up 50

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.