ന്യൂഡൽഹി: 30ാം പിറന്നാളിേനാടനുബന്ധിച്ച് പുറത്തിറക്കിയ ‘വിരാട് കോഹ്ലി ആപ്’ അദ് ദേഹത്തിനു തന്നെ ആപ്പായി. ഇന്ത്യൻ നായകനെക്കാൾ വിദേശതാരങ്ങളുടെ മത്സരമാണ് തനിക്കിഷ്ടമെന്നു പറഞ്ഞ ആരാധകനോട് േകാഹ്ലി രാജ്യംവിടാൻ ആവശ്യപ്പെട്ടതാണ് വിവാദമായത്. വിഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ കോഹ്ലിക്കെതിരെ രൂക്ഷ വിമർശനമായി.
‘‘കോഹ്ലി മാധ്യമങ്ങൾ അമിതപ്രാധാന്യം നൽകി വീർപ്പിച്ച കളിക്കാരനാണ്. അദ്ദേഹത്തിെൻറ ബാറ്റിങ്ങിൽ ഞാൻ എന്തെങ്കിലും പ്രത്യേകത കാണുന്നില്ല. ഇന്ത്യൻ കളിക്കാരെക്കാൾ ഇംഗ്ലീഷ്, ഒാസീസ് താരങ്ങളുടെ ബാറ്റിങ്ങാണ് എനിക്ക് ആനന്ദം ലഭിക്കുന്നത്’’ എന്ന ആരാധകെൻറ കുറിപ്പിനെതിരെയായിരുന്നു വിരാടിെൻറ പ്രതികരണം.
Virat Kohli "I don't think you should live in India, go and live somewhere else. Why are you living in our country and loving other countries" pic.twitter.com/YbPG97Auyn
— Saj Sadiq (@Saj_PakPassion) November 6, 2018
കുറിപ്പ് ഉറക്കെ വായിച്ചശേഷം, ‘‘നിങ്ങൾ ഇന്ത്യയിൽ ജീവിക്കണമെന്ന് എനിക്ക് ആഗ്രഹമില്ല. വേറെ ഏതെങ്കിലും രാജ്യത്ത് പോയ്ക്കൊള്ളൂ. ഞങ്ങളുടെ രാജ്യത്ത് താമസിച്ച് മറ്റുള്ളവരെ ഇഷ്ടപ്പെടുന്നതെന്തിനാണ്? നിങ്ങൾ എന്നെ ഇഷ്ടപ്പെടുന്നുണ്ടോയെന്ന് എനിക്കറിയേണ്ട’’ -ഇതായിരുന്നു കോഹ്ലിയുടെ പ്രതികരണം.
എന്നാൽ, ഏതു കളിക്കാരനെ ഇഷ്ടപ്പെടണമെന്ന് ആരാധകരുടെ സ്വാതന്ത്ര്യമാണെന്ന് സോഷ്യൽ മീഡിയ പ്രതികരിച്ചു. ‘ടെന്നിസിൽ ഏറ്റവും ഇഷ്്ടപ്പെട്ടതാരം റോജർ ഫെഡററാണെന്ന് കോഹ്ലിതന്നെ വ്യക്തമാക്കിയതാണ്. ഇന്ത്യക്കാരില്ലാഞ്ഞിട്ടാണോ മറ്റൊരു താരത്തെ ഇഷ്ടപ്പെടുന്നത്’- കോഹ്ലിയോട് ആരാധകർതന്നെ തിരിച്ചുചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.