കോ​ഹ്​​ലി മ​ഹാ​നാ​യ നാ​യ​ക​നെ​ന്ന്​ ഗി​ൽ​ക്രി​സ്​​റ്റ്​

മെൽബൺ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ആസ്ട്രേലിയയുടെ ഇതിഹാസ താരം ആഡം ഗിൽക്രിസ്റ്റിെൻറ പ്രശംസ. കോഹ്ലി മഹാനായ നായകനാണെന്നും ഇരുടീമുകളും കളത്തിനുള്ളിലും പുറത്തും വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും സ്വകാര്യ ചടങ്ങിൽ ഗിൽക്രിസ്റ്റ്  പറഞ്ഞു. ഒാസീസിനെതിരായ പരമ്പരയിൽ ഇതുവരെ  കാര്യമായി തിളങ്ങാതിരുന്ന കോഹ്ലി ധർമശാല ടെസ്റ്റിൽ മികച്ച സ്കോറുയർത്താൻ സാധ്യതയുണ്ടെന്ന് താൻ ഭയക്കുന്നു. ടീമിനെയും രാജ്യത്തെയും തനിക്കൊപ്പം നിർത്താൻ കോഹ്ലിക്ക് കഴിയുന്നുണ്ട്.  വിവാദങ്ങളുടെ പരമ്പരയായിരുന്നു ഇത്. എങ്കിലും 2008ലെ ‘മങ്കിഗേറ്റ് ’ വിവാദംപോലെ വഷളായില്ലെന്നത് ആശ്വാസകരമാണെന്നും ഗിൽക്രിസ്റ്റ് അഭിപ്രായെപ്പട്ടു.
Tags:    
News Summary - Virat Kohli is a 'great leader', says Adam Gilchrist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.