കോഹ്ലിയെ തിരുത്താൻ സഹതാരങ്ങൾ ആരും തയ്യാറാകുന്നില്ല- സെവാഗ്

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ ടീമിൻെറ ദയനീയ തോൽവിയെ പോസ്റ്റ്മോർട്ടം നടത്തുകയാണ് ക്രിക്കറ്റ് ലോകം. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ രീതികൾക്കെതിരെ ദക്ഷിണാഫ്രിക്കൻ മുൻ നായയകൻ ഗ്രേയം സ്മിത്ത് ഇന്നലെ രംഗത്തെത്തിയിരുന്നു. അതിനിടെ സ്മിത്തിൻെറ അഭിപ്രായത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ ഒാപണർ വിരേന്ദർ സെവാഗ് രംഗത്തെത്തി.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിലവിൽ കോഹ്ലിയുടെ തീരുമാനങ്ങളെ തിരുത്താൻ ആരും തയ്യാറാകുന്നില്ലെന്നായിരുന്നു സെവാഗിൻെറ പ്രതികരണം. തൻെറ തീരുമാനങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവർ ടീമിലുണ്ടാവേണ്ടത് വിരാട് കോഹ്ലിക്ക് ആവശ്യമാണ്. ഇന്ത്യാ ടിവിയുടെ പരിപാടിയിലായിരുന്നു സെവാഗിൻെറ പ്രതികരണം.

ക്യാപ്റ്റനെ ഉപദേശിക്കാൻ ഓരോ ടീമിനും നാലോ അഞ്ചോ കളിക്കാർ ഉണ്ടാകും. ഫീൽഡിൽ പിഴവുകൾ ഒഴിവാക്കാൻ അവർ സഹായിക്കും. എന്നാൽ ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ ഞാൻ അത് കാണുന്നില്ല- സെവാഗ് പറഞ്ഞു. 

ഏതു പ്രതികൂല സാഹചര്യത്തിലും കളിക്കാനുള്ള കഴിവ് കോഹ്ലി ഉണ്ടാക്കിയെടുത്തിട്ടുണ്ട്. കോഹ്ലിയുടെ നേട്ടങ്ങൾ സഹതാരങ്ങൾക്കില്ല. തന്നെപ്പോലെ ഭയരഹിതമായി സഹതാരങ്ങളും കളിക്കണമെന്ന് കോഹ്ലി ആഗ്രഹിക്കുന്നുണ്ട്.  

ഒരാള്‍ മാത്രം വിജയിച്ചാല്‍ കളി വിജയിക്കാനാകില്ല. ടീം വർക്കിനാണ് പ്രധാന്യം നൽകേണ്ടത്. ഒരോ കളിക്കാരനും തൻെറേതായ സംഭാവന നല്‍കണം. കോച്ചിൽ നിന്നുള്ള ഉപദേശങ്ങള്‍ മാത്രം ഗ്രൗണ്ടില്‍ നടപ്പാക്കരുത്. വിജയിക്കണമെങ്കില്‍ ടീമിനൊപ്പം ഇരുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം-^ സെവാഗ് വ്യക്തമാക്കി.


 

Tags:    
News Summary - Virat Kohli Needs Someone To Point Out His Mistakes- Sports news,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.