കോഹ്​ലി ക്രിക്കറ്റിലെ ഫെഡറർ, സ്​മിത്ത്​ നദാൽ  - ഡിവില്ലിയേഴ്​സി​െൻറ അഭിപ്രായമിങ്ങനെ

ലണ്ടൻ: അതതുകാലങ്ങളിലുള്ള പ്രതിഭകളുടെ മാറ്റുരച്ചുനോക്കുന്നത്​ ക്രിക്കറ്റിലെ എക്കാലത്തേയും പ്രതിഭാസമാണ്​. ​തൊണ്ണൂറുകളിലും രണ്ടായിരത്തി​​െൻറ ആദ്യത്തിലും സച്ചിൻ തെണ്ടുൽക്കറും ബ്രയൻ ലാറയുമായിരുന്നു താരതമ്യങ്ങളിൽ മുന്നിലുണ്ടായിരുന്നത്​. 

നിലവിലെ ബാറ്റ്​സ്​മാൻമാരിൽ ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലിയും ആസ്​ട്രേലിയൻ സൂപ്പർതാരം സ്​റ്റീവൻ സ്​മിത്തുമാണ് ​ മികച്ചതാരം ആരാണെന്ന താരതമ്യപഠനങ്ങൾക്ക്​ വിധേയരാകാറുള്ളത്​. ടെസ്​റ്റ്​ റാങ്കിങിൽ ഇരുവരും മാറിമാറി ഒന്നാം സ്ഥാനം സ്വന്തമാക്കുന്നവരുമാണ്​. 

ഇൻസ്​റ്റഗ്രാം ലൈവ്​ ചാറ്റിനിടിടെ ഇവരിൽ ആരാണ്​ മികച്ചവനെന്ന ചോദ്യത്തിന്​ ദക്ഷിണാഫ്രിക്കൻ ​സൂപ്പർതാരം എ.ബി. ഡി​വില്ലിയോഴ്​സി​​െൻറ മറുപടിയിങ്ങനെ: ‘‘വളരെ ബുദ്ധിമുട്ടുള്ള ചോദ്യമാണിത്​. പന്തിനെ സ്വാഭാവികമായി പ്രഹരിക്കുന്നതിൽ വിരാട്​ തന്നെയാണ്​ മുന്നിൽ. ടെന്നീസി​​െൻറ അടിസ്ഥാനത്തിൽ വിശകലനം ചെയ്​താൽ വിരാട്​ റോജർ ഫെഡററെപ്പോലെയും സ്​മിത്ത്​ റാഫേൽ നദാലിനെയും പോലെയാണ്​. കോഹ്​ലിയുടേത്​ നൈസർഗികമായ കഴിവുകളാണ്​. പക്ഷേ സ്​മിത്ത്​  മാനസികമായി വ​ളരെ കരുത്തനാണ്​​. ’’

വിരാട്​ കോഹ്​ലിയുമായി മികച്ച സൗഹൃദമാണ്​ ഉള്ളതെന്നും ക്രിക്കറ്റിന്​ പുറത്തും തങ്ങളത് സൂക്ഷിക്കാറുണ്ടെന്നും ഡിവില്ലിയേഴ്​സ്​ കൂട്ടിച്ചേർത്തു. 
 

Tags:    
News Summary - Virat Kohli is the Roger Federer of cricket: AB de Villiers sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.