സൂറിച്ച്: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായിരിക്കേ തന്നെ ഫുട്ബാളിനോടുള്ള പ്രണയം തുറന്നുപറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന ആളാണ് വിരാട് കോഹ്ലി. ഇന്ത്യൻ ഫുട്ബാളിെൻറ നല്ല കാലമാണിതെന്നും സുനിൽ ഛേത്രിയും സംഘവും ലോകകപ്പിൽ പന്തുതട്ടുന്നത് സമീപകാലത്തുതന്നെ കാണാനാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചിരിക്കുകയാണ് കോഹ്ലി. ഫിഫഡോട്ട്കോമിന് നൽകിയ അഭിമുഖത്തിലാണ് കോഹ്ലിയുടെ പ്രതികരണം.
കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ ഇന്ത്യൻ ഫുട്ബാൾ നന്നായി മെച്ചപ്പെെട്ടന്നും പുതിയ താരങ്ങളുെട വരവും നായകൻ ഛേത്രിയുടെ നേതൃത്വത്തിെൻറയും മികവിൽ ഇന്ത്യയെ അടുത്തുതന്നെ ലോകകപ്പിൽ കാണാനാകും -കോഹ്ലി പറഞ്ഞു. രാജ്യത്തിനായി ഇന്ത്യൻ നായകൻ നൽകിയ സംഭാവനകളെ എടുത്തുപറഞ്ഞ കോഹ്ലി ഛേത്രിെയപ്പോലൊരു താരത്തിന് ലോകകപ്പിൽ പന്തുതട്ടാൻ അവസരം ലഭിക്കാത്തത് ദൗർഭാഗ്യകരമായ വസ്തുതയാണെന്നും കൂട്ടിച്ചേർത്തു.
ആരുടെ കളിയാണ് ഏറ്റവും കൂടുതൽ ആസ്വദിച്ചതെന്ന ചോദ്യത്തിന് ഉത്തരമായി ലയണൽ മെസ്സി, റൊണാൾഡോ, റൊണാൾഡീന്യോ, ലൂക മോഡ്രിച്, ആന്ദ്രെ ഇനിയേസ്റ്റ എന്നിങ്ങനെ ഒരുപാടു താരങ്ങളുടെ പേരുണ്ടായിരുന്നു. പക്ഷേ, എല്ലാവരെക്കാളും മുകളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് താരം പ്രതിഷ്ഠിക്കുന്നത്.
അർപ്പണബോധവും കഠിനാധ്വാനവും, താണ്ടിയെത്തിയ പ്രതിബന്ധങ്ങളും ക്രിസ്റ്റ്യനോയെ മെസിയെക്കാൾ മികച്ചവനാക്കുന്നുെവന്നതാണ് കോഹ്ലിയുടെ അഭിപ്രായം. ഏവർക്കും പ്രചോദനമാണദ്ദേഹം. മെസ്സിക്കും ക്രിസ്റ്റ്യാനോക്കും ശേഷം ഫുട്ബാൾ ലോകം ഭരിക്കാൻ കോഹ്ലി സാധ്യത കാണുന്നത് ഫ്രഞ്ച് താരം കെയ്ലിയൻ എംബാപ്പെക്കാണ്. ലോകകപ്പ് പ്രീക്വാർട്ടർ അർജൻറീനക്കെതിരെ താരത്തിെൻറ പ്രകടനം മനസ്സിൽ മായാതെ കിടപ്പുണ്ട് കോഹ്ലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.