കോ​ഹ്​​ലി​യെ​ത്തി;  നാ​യ​ക​നാ​യി ഇ​ന്നി​റ​ങ്ങും 

ബംഗളൂരു: ആസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ തോളിനേറ്റ പരിക്കിൽനിന്നും പൂർണ മുക്തനായി ക്യാപ്റ്റൻ കോഹ്ലി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ നയിക്കാനിറങ്ങുന്നു. വെള്ളിയാഴ്ച മുംബൈക്കെതിരായ മത്സരത്തിനാണ് കോഹ്ലി ഇറങ്ങുന്നത്. പരിക്കിൽനിന്ന് മുക്തനായി കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയ കോഹ്ലി, ടീമിനെ വിജയവഴിയിൽ തിരിച്ചെത്തിക്കാൻ സജ്ജനായി കഴിഞ്ഞെന്ന് അധികൃതർ അറിയിച്ചു. 

ആസ്ട്രേലിയക്കെതിരായ റാഞ്ചി ടെസ്റ്റിനിടെയാണ് കോഹ്ലിയുടെ തോളിന് പരിക്കേൽക്കുന്നത്. ഇതോടെ ഒാസീസിനെതിരായ അവസാന മത്സരത്തിൽ പുറത്തിരുന്ന കോഹ്ലിക്ക് െഎ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിെൻറ മൂന്നു മത്സരങ്ങളിലും കളിക്കാനായിരുന്നില്ല. നായകെൻറ അഭാവത്തിൽ ഒസീസ് ഒാൾറൗണ്ടർ ഷെയ്ൻ വാട്സനായിരുന്നു ആദ്യ രണ്ട് കളിയിൽ ബാംഗ്ലൂരിനെ നയിച്ചിരുന്നത്. മൂന്നിൽ രണ്ട് തോൽവി വഴങ്ങിയ റോയൽ ചലഞ്ചേഴ്സിന് കോഹ്ലിയുടെ വരവ് തുണയാവും. 2016െല ഫൈനലിസ്റ്റുകളായിരുന്നു ബാംഗ്ലൂർ. കഴിഞ്ഞ സീസണിൽ 16 മത്സരങ്ങളിൽനിന്നായി നാലു സെഞ്ച്വറിയും ഏഴ് അർധ സെഞ്ച്വറിയുമുൾപ്പെടെ 973 റൺസാണ് കോഹ്ലി അടിച്ചുകൂട്ടിയത്. 2008 െഎ.പി.എല്ലിൽ അരങ്ങേറ്റംകുറിച്ച ഇൗ ഡൽഹിക്കാരന് 139 മത്സരങ്ങളിൽനിന്നും 4110 റൺസാണുള്ളത്.
 
Tags:    
News Summary - virat kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.