മുംബൈ: മുൻ ഇന്ത്യൻ ഒാപണർ വിരേന്ദർ സേവാഗിനോട് ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാൻ ബി.സി.സി.ഐ നിർദേശിച്ചതായി റിപ്പോർട്ട്. ക്രിക്കറ്റ് ബോർഡുമായി ഇടഞ്ഞ അനിൽ കുംബ്ലെക്ക് പറ്റിയ എതിരാളിയായാണ് സെവാഗിനെ ബോർഡ് രംഗത്തിറക്കുന്നത്. ഐ.പി.എൽ മത്സരങ്ങൾക്കിടെ ബി.സി.സി.ഐ ജനറൽ മാനേജർമാരിൽ ഒരാളാണ് സെവാഗിനോട് കോച്ച് സ്ഥാനത്തേക്ക് അപേക്ഷിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ തന്നോട് ഈ വിഷയവുമായി ബന്ധപ്പെട്ട് ആരും ബന്ധപ്പെട്ടില്ലെന്ന് സെവാഗ് പ്രതികരിച്ചു.
െഎ.സി.സി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം പരിശീലക സ്ഥാനത്ത് കാലവധി പൂർത്തിയാകുന്ന അനിൽ കുംബ്ലെയുടെ പകരക്കാരനെ തേടുകയാണ് ബി.സി.സി.െഎ. പുതിയ പരിശീലകനായുള്ള അപേക്ഷകൾ ബി.സി.സി.െഎ ഉടൻ തന്നെ സ്വീകരിച്ച് തുടങ്ങും. പുതിയ ആളുകളെ പരിഗണിക്കാതെ കുംബ്ലെക്ക് കാലാവധി നീട്ടി നൽകുന്നതിൽ ബി.സി.സി.െഎ ഭരണസമിതിക്ക് യോജിപ്പില്ലെന്നാണ് റിപ്പോർട്ടുകൾ. ഇതിനായാണ് സെവാഗിനെ പോലുള്ളവരെ രംഗത്തിറക്കുന്നത്.
പരിശീലക സ്ഥാനത്ത് തുടരുന്നതിെൻറ ഭാഗമായി കുംബ്ലെ മുന്നോട്ട് വെച്ച ആവശ്യങ്ങൾ ബി.സി.സി.െഎക്ക് സ്വീകാര്യമായില്ല. പല ഇന്ത്യൻ കളിക്കാർക്കും കാലാവധി നീട്ടി നൽകാനും പരിശീലകെൻറ ശമ്പളത്തിൽ വർധന വരുത്താൻ കുംബ്ലെ ആവശ്യപ്പെട്ടുവെന്നാണ് സൂചന. ഇതെല്ലാം ബോർഡിനെ ചൊടിപ്പിച്ചു. ഐ.സി.സിയുമായുള്ള ക്രിക്കറ്റ് ബോർഡിൻെറ പോരാട്ടത്തിൽ കുംബ്ലെ ഇടപെട്ടതും ബോർഡിന് ദഹിച്ചില്ല. സചിന്‍ ടെണ്ടുല്‍കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് കോച്ചിനെ തെരഞ്ഞെടുക്കുക.
അതിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്തേക്ക് രാഹുൽ ദ്രാവിഡിനേക്കാൾ മികച്ച ഒരാളെ ബി.സി.സി.െഎക്ക് ലഭിക്കില്ലെന്ന് മുൻ ആസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ് ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. േകാച്ച് സ്ഥാനത്തേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള ബി.സി.സി.െഎയുടെ അറിയിപ്പിനോട് പ്രതികരിക്കുകയായിരുന്നു ആസ്ട്രേലിയൻ താരം. ‘‘രാഹുൽ ദ്രാവിഡിനേക്കാൾ മികച്ച ഒരാളെ ഇൗ സ്ഥാനത്തേക്ക് കണ്ടെത്താൻ ബി.സി.സി.െഎക്ക് കഴിയില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ദ്രാവിഡിന് താൽപര്യമുണ്ടെങ്കിൽ ബി.സി.സി.െഎക്ക് മറ്റാരെയും അേന്വഷിക്കേണ്ടിവരില്ല. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളും നന്നായി അറിയുന്ന താരമാണ് ദ്രാവിഡ്’’ -പോണ്ടിങ് വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.