മധുവി​െൻറ കൊലപാതകത്തിൽ വർഗീയത കലർത്തി സെവാഗി​െൻറ ട്വീറ്റ്​

ന്യൂഡൽഹി: അട്ടപ്പാടിയിലെ ആദിവാസി യുവാവ്​ മധുവി​​​െൻറ കൊലപാതകത്തിൽ വർഗീയത കലർത്തി സെവാഗി​​െൻറ ട്വീറ്റ്​ വിവാദമാകുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റർ ട്വിറ്ററിലാണ് കൊലപാതകത്തിനെതിരെ പ്രതികരിച്ചത്. മധുവിനെ കൊന്നത് മുസ്ലിംകള്‍ ചേര്‍ന്നാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലായിരുന്നു ട്വീറ്റ്​.

‘‘ഒരു കിലോ അരി കട്ടതിന്​ ഉബൈദ്​, ഹുസൈൻ, അബ്​ദുൽ കരീം എന്നിവരടങ്ങുന്ന ആൾക്കുട്ടം പാവം ആദിവാസി യുവാവ്​ മധുവിനെ മർദിച്ച്​ കൊന്നു. ഒരു പരിഷ്​കൃത സമൂഹത്തിന്​ ഇത്​ അപമാനമാണെന്നും ഇത്തരം സംഭവങ്ങൾ നടന്നിട്ടും ഒരു മാറ്റവും കാണാത്തതിൽ ലജ്ജിക്കുന്നു’’വെന്നുമാണ്​ സെവാഗി​​​െൻറ ട്വീറ്റ്​. മധുവി​​​െൻറ ചിത്രം കൂടി പങ്ക്​വെച്ചാണ്​ താരം ട്വീറ്റ്​ ചെയ്​തത്​.

പ്രതികളായ മുസ്​ലിംകളുടെ പേര്​ മാത്രം പരാമർശിച്ച്​ ട്വീറ്റ്​ ഇട്ടതിൽ പ്രതിഷേധവുമായി ചിലരെത്തുകയായിരുന്നു. മധുവി​​​െൻറ കൊലപാതകം സെവാഗ്​ വർഗീയവത്​കരിക്കുകയാണെന്ന്​ ട്വീറ്റിനുള്ള മറുപടിയിൽ ചിലർ പറഞ്ഞു. മുസ്​ലിംസ്​ കിൽ മധു എന്ന പേരിൽ ഹാഷ്​ ടാഗും ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്​.

 

 
 

Tags:    
News Summary - Virender Sehwag tweet on madhu - sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.