ന്യൂഡൽഹി: സംഘർഷം നിലനിൽക്കുന്ന കശ്മീരിൽ ആക്രമണകാരികളെ നേരിടുന്നതിനുള്ള മനുഷ്യമറയായി കശ്മീരി യുവാവിനെ ബോണറ്റിൽ കെട്ടിവെച്ച് ജീപ്പ് ഒാടിച്ച പട്ടാള മേജർക്ക് അഭിനന്ദനവുമായി ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ്. ‘മെഡൽ നേട്ടത്തിന് അഭിനന്ദനങ്ങൾ, മേജർ നിതിൻ ഗോഗോയ് സൈനികരെയും മറ്റും സുരക്ഷിതരാക്കാൻ മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്’–സെവാഗ് ട്വിറ്ററിൽ കുറിച്ചു.
തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ നേരിടുന്നതിൽ നിരന്തരശ്രമങ്ങൾ നടത്തുന്നതിന് മേജൻ ലീതുൽ െഗാഗോയിക്ക് കരസേന മേധാവി ബിപിൻ റാവത്ത് പ്രശംസാപത്രം സമ്മാനിച്ചത് വാർത്തയായിരുന്നു. ജമ്മു-കശ്മീരിൽ അടുത്തയിടെ ജനറൽ റാവത്ത് സന്ദർശനം നടത്തിയപ്പോഴാണ് പ്രശംസാപത്രം സമ്മാനിച്ചത്. കടുത്ത വിമർശനം ഉയർന്ന സംഭവത്തിൽ മേജർക്കെതിരെ സൈനിക കോടതിയുടെ അന്വേഷണം നടക്കുേമ്പാൾ തന്നെയാണ് കരസേനാ മേധാവി മേജറെ ആതരിച്ചത്.
ഏപ്രിൽ ഒമ്പതിന് ശ്രീനഗർ ലോക്സഭ ഉപതെരഞ്ഞെടുപ്പിെൻറ വോെട്ടടുപ്പിനിടയിലാണ് പട്ടാള വണ്ടിയുടെ ബോണറ്റിൽ ഫാറൂഖ് അഹ്മദ് ധർ എന്ന യുവാവിനെ കെട്ടിവെച്ച് ഒാടിച്ചത്. ഇതിെൻറ വിഡിയോ ചിത്രങ്ങൾ വലിയ ഒച്ചപ്പാട് ഉയർത്തിയിരുന്നു.
Congratulations Major Nitin Gogoi for the medal of commendation. Great effort in safely rescuing our soldiers & many other wonderful duties
— Virender Sehwag (@virendersehwag) May 22, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.