ന്യൂഡൽഹി: ലോകക്രിക്കറ്റിലെ ഇതിഹാസങ്ങളാണ് സചിൻ ടെണ്ടുൽക്കറും ആസ്ട്രേലിയയുടെ ഷെയിൻ വോണും. ലോകത്തിലെ ഏറ് റവും മികച്ച ബാറ്റ്സ്മാനും അപകടകാരിയായ ബൗളറും തമ്മിൽ ഗ്രൗണ്ടിൽ ഏറ്റുമുട്ടുന്നത് എന്നും നെഞ്ചിടിപ്പോടെയാ ണ് ആരാധകർ കണ്ടിട്ടുള്ളത്. അത്തരത്തിൽ ആവേശകരമായ ഒരു ഒാർമ പങ്കുവെക്കുകയാണ് മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ് മൺ. സ്റ്റാർ സ്പോർട്സിെൻറ ക്രിക്കറ്റ് കണക്ടഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘1998ൽ മാർക് ടെയ്ലർ നയിക്കുന്ന ഒാസീസ് ടീം ഇന്ത്യൻ പര്യടനത്തിന് എത്തുേമ്പാൾ എല്ലാവരും ഉറ്റുനോക്കിയിരുന്നത് സചിനും വോണും ത മ്മിലുള്ള അങ്കമായിരുന്നു. 1987ൽ പാകിസ്താനോട് തോറ്റതൊഴിച്ചാൽ ഇന്ത്യ സ്വന്തം തട്ടകത്തിൽ ആരോടും തോൽക്കാത്ത സമയമായിരുന്നു അത്’ -ലക്ഷ്മൺ പറഞ്ഞു തുടങ്ങി.
ആദ്യ ടെസ്റ്റ് ചെന്നൈയിലെ ചെപ്പോക്കിലായിരുന്നു. ആദ്യമിറങ്ങിയ മൂന്ന് ബാറ്റ്സ്മാൻമാർ അർധ സെഞ്ച്വറിയടിച്ച് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. എന്നാൽ, നാലാമനായി ടെണ്ടുൽക്കർ എത്തിയതോടെ എല്ലാവരും സചിൻ-വോൺ യുദ്ധത്തിെൻറ ആവേശത്തിലായി. വോണിെൻറ ആദ്യത്തെ പന്ത് ബൗണ്ടറിക്ക് പറത്തിയ സചിൻ ആവേശം ഇരട്ടിപ്പിച്ചു. എന്നാൽ തൊട്ടടുത്ത പന്തിൽ മാർക് ടെയ്ലർക്ക് ക്യാച്ച് നൽകി മടങ്ങി. ഗാലറിയിരിക്കുന്ന ആയിരങ്ങളെ നിശബ്ദരാക്കിയ ആ നിമിഷം സചിനും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
വളരെ തയാറെടുപ്പുകൾ നടത്തിയായിരുന്നു അദ്ദേഹം മൈതാനത്ത് എത്തിയത്. ആദ്യ പന്തിലെ ബൗണ്ടറിക്ക് ശേഷം രണ്ടാമത്തെ പന്തിലും മിഡിലേക്ക് വലിയ ഷോട്ട് പായിക്കാൻ ശ്രമിച്ചതായിരുന്നു. അത് വിജയിച്ചില്ല. കളിക്കളത്തിലെ ശത്രുവിെൻറ പന്തിൽ പുറത്തുപോയതിെൻറ ആഘാതമെന്നോണം ഒരു മണിക്കൂറോളം ഫിസിയോയുടെ റൂമിൽ അടച്ചുപൂട്ടിയിരിക്കുകയായിരുന്നു സചിൻ. റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തിെൻറ കണ്ണുകൾ ചുവന്നിരുന്നു. താൻ പുറത്തായ രീതിയിൽ വളരെയധികം അസന്തുഷ്ടനായിരുന്നു അദ്ദേഹം -ലക്ഷ്മൺ തുടർന്നു.
ആദ്യ ഇന്നിങ്സിൽ മോശമല്ലാത്ത ലീഡ് ഒാസീസ് ടീം സ്വന്തമാക്കിയിരുന്നു. അടുത്തതവണ തിരിച്ചുവരവിന് ഇന്ത്യക്ക് മികച്ച ഒരു തിരിച്ചടി അത്യാവശ്യമായിരുന്നു. സചിൻ രണ്ടും കൽപ്പിച്ച് ക്രീസിലെത്തി.. വോണിെൻറ കുതന്ത്രങ്ങൾ നിറഞ്ഞ പന്തുകൾ മൈതാനത്തിെൻറ നാല് ഭാഗങ്ങളിലേക്കും അനായാസം പായിച്ച് അദ്ദേഹം നേടിയത് ഗംഭീരമായ 155 റൺസായിരുന്നു. നാലാം ഇന്നിങ്ങ്സിൽ ബാറ്റ് ചെയ്യാനെത്തിയ ഒാസീസ് അനിൽ കുംബ്ലെ, വെങ്കട്പതി രാജു എന്നിവരുടെ മികച്ച സ്പിൻ ആക്രമണത്തിൽ തകർന്ന് തരിപ്പണമായി.
രണ്ടാം ഇന്നിങ്സിൽ സചിൻ വോണിനെ പ്രഹരിച്ച രീതി ഇപ്പോഴും ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നാണ്. ഇന്ത്യ സ്വന്തം തട്ടകത്തിൽ ഒാസീസിനെതിരായ ടെസ്റ്റ് സീരീസ് വിജയിച്ചു. എന്നാൽ, ഇപ്പോഴും സചിൻ - വോൺ അങ്കമായിരുന്നു ആ പരമ്പരയേക്കാൾ എല്ലാവരും പ്രിയപ്പെട്ടതായി ഒാർക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.