സിഡ്നി: പന്തു ചുരണ്ടൽ വിവാദത്തിൽെപട്ട് വിലക്കേർപ്പെട്ട ഒാസിസ് ഉപനായകൻ ഡേവിഡ് വാർണർ കൗണ്ടി ക്രിക്കറ്റലൂടെ വീണ്ടും ക്രീസിലേക്ക്. സിഡ്നീസ് റാണ്ട്വിക് പീറ്റർഷാം ക്ലബിനായി താരം കളിക്കുമെന്ന് ടീം ഒൗദ്യോഗികമായി അറിയിച്ചു. അന്താരാഷ്ട്ര മത്സരത്തിൽനിന്ന് ഒരു വർഷത്തേക്ക് വിലക്കുണ്ടെങ്കിലും ക്ലബുകളിൽ വാർണർക്ക് കളിക്കാവുന്നതാണ്.
സെപ്റ്റംബറോടുകൂടിയാണ് താരം കളത്തിലിറങ്ങുക. നേരത്തേ, വിലക്കുവീണ മറ്റൊരു താരം ബാൻക്രോഫ്റ്റും ക്ലബ് ക്രിക്കറ്റിലേക്കിറങ്ങുമെന്നറിയിച്ചിരുന്നു. വെസ്റ്റേൺ ആസ്ട്രേലിയക്കുവേണ്ടിയാണ് താരം കളിക്കുക. എന്നാൽ, ഒാസിസ് നായകനായിരുന്ന സ്റ്റീവ് സ്മിത് ക്രീസിലേക്ക് തിരിച്ചുവരുന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.