മെൽബൺ: പന്ത് ചുരണ്ടൽ വിവാദത്തിൽ ഉൾപ്പെട്ട ഒാസ്ട്രേലിയൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ െഎ.പി.എൽ ടീം സൺറൈസേഴ്സ് ഹൈദരാബാദിെൻറ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു. അടുത്തിടെ ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ േഡവിഡ് വാർണർ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചതായി ടീമിശൻറ സി.ഇ.ഒ കെ.ഷൺമുഖം അറിയിച്ചു. പുതിയ ക്യാപ്റ്റനെ വൈകാതെ പ്രഖ്യാപിക്കുമെന്നും ടീം മാനേജ്മെൻറ് വ്യക്തമാക്കി.
കേപ്ടൗണിൽ ദക്ഷിണാഫ്രിക്കക്ക് എതിരായുള്ള ടെസ്റ്റ് മൽസരത്തിനിടെയാണ് പന്ത് ചുരണ്ടൽ വിവാദം ഉണ്ടായത്. ക്യാപ്റ്റന്‍ സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരാണ് വിവാദത്തിലുൾപ്പെട്ടത്. ബാൻക്രോഫ്റ്റ് പന്ത് ചുരണ്ടുന്നതിെൻറ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.
നേരത്തെ പന്ത് ചുരണ്ടൽ വിവാദത്തിലുൾപ്പെട്ട ഒാസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് െഎ.പി.എൽ ടീം രാജസ്ഥാൻ റോയൽസിെൻറ നായകസ്ഥാനം ഒഴിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.