മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ക്രീസിൽ റെണ്ണാഴുക്കിെൻറ വിസ്മയക്കാഴ്ചകളിലേക്ക് ബാറ്റുവീശിയ ഇതിഹാസ താരം വസീം ജാഫർ കളിയുടെ പോർവീര്യങ്ങളിൽനിന്ന് പാഡഴിച്ച് പിൻവാങ്ങി. രഞ്ജി ട്രോഫിയിൽ എക്കാലത്തേയും മികച്ച റൺേവട്ടക്കാരനായ ജാഫർ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ 19410 റൺസ് വാരിക്കൂട്ടിയാണ് ക്രിക്കറ്റിെൻറ എല്ലാ പോരാട്ടവേദികളിൽനിന്നും പടിയിറങ്ങുന്നത്.
സാേങ്കതികത്തികവും ഇച്ഛാശക്തിയും മേളിച്ച ഇൗ ഒാപണിങ് ബാറ്റ്സ്മാൻ 31 ടെസ്റ്റിൽ ഇന്ത്യക്കുവേണ്ടി പാഡണിഞ്ഞിട്ടുണ്ട്. 34.11 ശരാശരിയിൽ 1944 റൺസാണ് ടെസ്റ്റിലെ സമ്പാദ്യം. രണ്ടു ഏകദിനങ്ങളിലും രാജ്യത്തിെൻറ കുപ്പായമിട്ടു. 1996-97ൽ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ മുംബൈക്കാരൻ 42ാം വയസിലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.
ആഭ്യന്തര ക്രിക്കറ്റിൽ മിന്നുന്ന ഫോമിൽ കത്തിക്കയറിയ ജാഫറിന് 2006ലാണ് ഇന്ത്യക്കുവേണ്ടി അരങ്ങേറ്റം കുറിക്കാനായത്. ആ വർഷം ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റിലും ഏകദിനത്തിലും ആദ്യമായി ക്രീസിലെത്തി. 2008ൽ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു ഇന്ത്യൻ ജഴ്സിയിൽ അവസാന മത്സരം. വിഖ്യാത താരങ്ങളായ സചിൻ ടെണ്ടുൽകർ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ എന്നിവരുടെ സമകാലികനായതാണ് രാജ്യാന്തര ക്രിക്കറ്റിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാതെ പോവാൻ കാരണമായത്.
ആഭ്യന്തര കരിയറിൽ മുംബൈക്കുവേണ്ടിയാണ് ജാഫർ കൂടുതൽ മത്സരങ്ങളിൽ കളത്തിലിറങ്ങിയത്. പിന്നീട് വിദർഭക്കുവേണ്ടിയും മാറ്റുരച്ചു. നിരവധി കിരീട നേട്ടങ്ങളിലും പങ്കാളിയായി. 240 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ 50.67 ശരാശരിയിലാണ് 19,410 റൺസ് അടിച്ചുകൂട്ടിയത്. 57 സെഞ്ച്വറികളുടെയും 91 അർധശതകങ്ങളുടെയും പിൻബലത്തോടെയാണിത്. 314 റൺസാണ് ഉയർന്ന സ്കോർ.
‘സ്കൂൾ തലം മുതൽ പ്രൊഫഷനൽ ക്രിക്കറ്റ് വെര എെന്ന സഹായിക്കുകയും കഴിവുകൾ തേച്ചുമിനുക്കാൻ സഹായിക്കുകയും ചെയ്ത പരിശീലകർക്ക് ഇൗ അവസരത്തിൽ നന്ദി പറയുന്നു. എന്നിൽ വിശ്വാസമർപ്പിച്ച െസലക്ടർമാർക്കും നന്ദി. കളിയെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പഠിച്ചെടുക്കാൻ പ്രാപ്തരാക്കിയ എല്ലാ ക്യാപ്റ്റന്മാരെയും ഒാർക്കുന്നു. ഇൗ ദീർഘയാത്രയിൽ കരുത്തായി ഒപ്പമുണ്ടായിരുന്ന സപ്പോർട്ട് സ്റ്റാഫിനോടും അളവറ്റ നന്ദിയുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്, മുംബൈ ക്രിക്കറ്റ് അസോസിയേഷൻ, വിദർഭ ക്രിക്കറ്റ് അസോസിയേഷൻ എന്നിവരോടുമുള്ള അകമഴിഞ്ഞ നന്ദിയും രേഖപ്പെടുത്തുന്നു. തെൻറ മക്കളിൽ ഒരാളെങ്കിലും ഇന്ത്യക്കുവേണ്ടി കളത്തിലിറങ്ങുന്നതു കാണാൻ കൊതിച്ച പിതാവിെൻറ സ്വപ്നം യാഥാർഥ്യമാക്കാനായതിൽ അളവറ്റ അഭിമാനമുണ്ട്. ക്രിക്കറ്റിൽ ഇത്രകാലം സജീവമായി തുടർന്നതിനൊടുവിൽ ഇത് വിടപറയാനുള്ള അവസരമാണ്.’- വിരമിക്കൽ പ്രഖ്യാപിച്ച് ജാഫർ പറഞ്ഞു. കോച്ചിങ്, കമൻററി എന്നിവയുമായി ബന്ധപ്പെട്ട് ക്രിക്കറ്റിൽ തുടരുമെന്ന സൂചനയും അദ്ദേഹം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.