1996 വസിം ജാഫർ എന്ന 18കാരൻ മുംബൈക്കായി രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിക്കുേമ്പാൾ ഇന്നത്തെ സഹതാരങ്ങളിൽ പകുതിപേർക്കും അഞ്ചുവയസ്സിന് താഴെ മാത്രമായിരുന്നു പ്രായം. അരങ്ങേറിയിട്ട് ഇപ്പോൾ 21 വർഷമായി. പഴയ മൂന്നും നാലും വയസ്സുകാർ ഇന്ന് വളർന്നു വലുതായി. ജാഫർ ഭായ്ക്കൊപ്പം അവർ തോളോട്തോളുചേർന്ന് പൊരുതി രഞ്ജി കിരീടമണിഞ്ഞപ്പോഴും അതേ കൗമാരക്കാരെൻറ ആവേശത്തിൽ വസീം ജാഫർ ക്രീസിലും ഫീൽഡിലുമുണ്ട്.
ലിയാണ്ടർ പേസിനെയും വിശ്വനാഥൻ ആനന്ദിനെയും പോലെ 40െൻറ നല്ലപ്രായം കടന്നാലും വിജയയാത്ര തുടരാൻ ഇൗ മുംബൈക്കാരനല്ലാതെ ക്രിക്കറ്റിൽ മറ്റാർക്ക് കഴിയും. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ നിറംമങ്ങാത്ത 21 വർഷം, 241 മത്സരങ്ങൾ, 17824 റൺസ്, 52 സെഞ്ച്വറിയും, 86 അർധസെഞ്ച്വറിയും. നേട്ടങ്ങൾക്ക് പൊൻതൂവലായി ഒമ്പത് രഞ്ജി േട്രാഫി കിരീടങ്ങളും. വിദർഭക്ക് കന്നി കിരീടം സമ്മാനിക്കുേമ്പാൾ കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റിനൊപ്പം തിളങ്ങുന്നത് ഇൗ മുൻ ഇന്ത്യൻ ഒാപണറാണ്.
1996 മുതൽ 2014 സീസൺ വരെ മുംബൈയുടെ നെട്ടല്ലായിരുന്നു ജാഫർ. തുടർച്ച് 2015-16 സീസണിലാണ് വിദർഭയിലേക്ക് കൂടുമാറുന്നത്. പക്ഷേ പരിക്ക് അലട്ടിയ ആ സീസണിൽ കളിക്കാനായത് വെറും രണ്ട് കളികൾ മാത്രം. അന്നുണ്ടായ നിരാശയെല്ലാം തീർത്താണ് ജാഫർ ഇത്തവണ പുതുവർഷം ആഘോഷിച്ചത്. സീസണിൽ ഒമ്പത് കളിയിൽ ഒരു സെഞ്ച്വറി ഉൾപ്പെടെ നേടിയത് 595 റൺസ്. ക്രീസിലും ഫീൽഡിലും നായകൻ ഫൈസ് ഫസലിന് ഉപദേശകൻ. ഇന്ത്യൻ കുപ്പായത്തിൽ 31 ടെസ്റ്റും, രണ്ട് ഏകദിനവും മാത്രം കളിച്ച ജാഫർ മറ്റാർക്കും സ്വന്തമാക്കാനാവാത്ത നേട്ടമാണ് ആഭ്യന്തര ക്രിക്കറ്റിൽ സ്വന്തം പേരിലാക്കിയത്. 2000ത്തിനും 2008നുമിടയിലായിരുന്നു ടെസ്റ്റ് കരിയർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.