ലണ്ടൻ: അവസാന സെറ്റ് ടൈബ്രേക്കർ ത്രില്ലർ ഫൈനലിൽ റേജർ ഫെഡററെ തോൽപിച്ച് നൊവാക് ദ്യോകോവിച് വിംബ്ൾഡൺ ചാ മ്പ്യൻ. വിംബ്ൾഡൺ ചരിത്രത്തിലേ ഏറ്റവും ദൈർഘ്യമേറിയ ഫൈനൽ മത്സരത്തിൻെറ അവസാന സെറ്റിൽ ഗെയിം പോയൻറ് 12-12 ആയതിനെത് തുടർന്ന് മത്സരം ടൈബ്രേക്കറിലേക്ക് നീളുകയായിരുന്നു. ടൈബ്രേക്കറിൽ ഫെഡററെ 7-3ന് മറികടന്ന ദ്യോകോ കിരീടം നിലനിർത്തി. സ്കോർ 7-6 (7-5), 1-6, 7-6 (7-4), 4-6 13-12 (7-3).
ദ്യോകോവിച്ചിെൻറ അഞ്ചാം വിംബ്ൾഡണും 16ാം ഗ്രാൻഡ്സ്ലാം കിരീടവുമാണിത്. രണ്ട് തവണ ചാമ്പ്യൻഷിപ്പ് പോയൻറിനടുത്തെത്തിയ ഫെഡറർക്ക് 21ാം ഗ്രാൻഡ്സ്ലാം കിരീടം വീണ്ടും അകലെയായി. വാശിയേറിയ മത്സരം കണ്ട ആദ്യ സെറ്റ് ദ്യോകോവിച് ടൈ ബ്രേക്കറിൽ സ്വന്തമാക്കി. എന്നാൽ അത്യുഗ്രൻ തിരിച്ചുവരവ് നടത്തിയ ഫെഡറർ രണ്ടാം സെറ്റ് അനായാസം കൈക്കലാക്കി.
മൂന്നാം സെറ്റ് വീണ്ടും ടൈബ്രേക്കറിലേക്ക് നീങ്ങിയപ്പോൾ ഇക്കുറിയും സെറ്റ് ദ്യോകോ സ്വന്തമാക്കി. ദ്യോകോവിച് കിരീടം നിലനിർത്തിയേക്കുമെന്ന് തോന്നിയെങ്കിലും ഫെഡറർ വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു. 6-4ന് നാലാം സെറ്റ് സ്വന്തമാക്കിയ മുൻ ചാമ്പ്യൻ മത്സരം 2-2ന് സമനിലയിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.