മുംബൈ: ഒന്നര പതിറ്റാണ്ടോളമായി ഇന്ത്യൻ ക്രിക്കറ്റിലെ തലതൊട്ടപ്പനായ മഹേന്ദ്ര സിങ് ധോണിയുടെ സ്ഥാനം തെറിക്കുമോ? ലോകകപ്പിൽ സെമിഫൈനലിൽ പുറത്തായതിനുപിന്നാലെ വെസ് റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കാൻ ചെയർമാൻ എം.എസ്.കെ. പ്ര സാദിെൻറ നേതൃത്വത്തിൽ സെലക്ടർമാർ ഉടൻ യോഗംചേരുേമ്പാൾ എല്ലാവരും ഉറ്റുനോക്കുന ്നത് ധോണിയുടെ ഭാവിയറിയാനാണ്.
യോഗം വെള്ളിയാഴ്ച നടക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്ന ാൽ അധ്യക്ഷത വഹിക്കേണ്ടത് ബി.സി.സി.െഎ സെക്രട്ടറിക്കുപകരം സെലക്ഷൻ കമ്മിറ്റി ചെയർമാനാണെന്ന ഭരണ സമിതിയുടെ വ്യാ ഴാഴ്ചത്തെ നിർദേശത്തെ തുടർന്ന് യോഗം നീളുമെന്നുറപ്പായി. ശനിയാഴ്ചയോ ഞായറാഴ്ചയോ യോഗം നടക്കുമെന്നാണ് ഒ ടുവിലത്തെ സൂചന. ലോകകപ്പിന് പിന്നാലെ വിരമിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും ധോണി ഇതുവരെ മനസ്സുതുറന്നിട്ടില്ല. അതിനാൽത്തന്നെ എന്തുവേണമെന്ന കാര്യത്തിൽ സെലക്ഷൻ കമ്മിറ്റിയും ധർമസങ്കടത്തിലാണ്.
വിക്കറ്റിനുപിറകിൽ ധോണി ഇപ്പോഴും പുലിയാണെങ്കിലും വിക്കറ്റിനു മുന്നിലെ സമീപകാല പ്രകടനം ആശാവഹമല്ല. ലോകകപ്പിൽ അഫ്ഗാനിസ്താനെതിരെയും ന്യൂസിലൻഡിനെതിരായ സെമിയിലുമൊക്കെ തെൻറ സ്വതഃസിദ്ധമായ ഫിനിഷിങ് കഴിവുകൾ മറന്നുവെച്ച ബാറ്റിങ്ങായിരുന്നു 38കാരെൻറത്. ടെസ്റ്റിൽനിന്ന് നേരത്തേ വിരമിച്ച ധോണിയെ ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന വിൻഡീസിനും ആസ്ട്രേലിയക്കുമെതിരായ ട്വൻറി20 പരമ്പരകൾക്കുള്ള ടീമിലും ഉൾപ്പെടുത്തിയിരുന്നില്ല.
അടുത്ത വർഷം ആസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പ് മുന്നിൽക്കണ്ട് ട്വൻറി20 ടീമിൽ ധോണിക്കുപകരം ഋഷഭ് പന്തിനെ നിലനിർത്താനാണ് സാധ്യത. അതിനാൽത്തന്നെ, ഏകദിന ടീമിൽനിന്നുകൂടി തഴയപ്പെട്ടാൽ ധോണിയുടെ അന്താരാഷ്ട്ര കരിയറിന് ഏറക്കുറെ അന്ത്യമാവും. ഏതായായും ടീമിൽ ധോണിയെ ഉൾപ്പെടുത്തിയാലും ഒഴിവാക്കിയാലും അത് സെലക്ടർമാരുടെ ഭാവി പദ്ധതിയിലേക്കുള്ള വെളിച്ചംവീശലാവും.
ടെസ്റ്റിനു മുമ്പ് കോഹ്ലിക്കും ബുംറക്കും റെസ്റ്റിന് സാധ്യത
വിൻഡീസ് പരമ്പരയിലെ ഏകദിന, ട്വൻറി20 മത്സരങ്ങൾക്കുള്ള ടീമിൽനിന്ന് നായകൻ വിരാട് കോഹ്ലിക്ക് വിശ്രമം നൽകിയേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ രോഹിത് ശർമ ടീമിനെ നയിക്കും. ജോലിഭാരം കുറക്കുക എന്ന ലക്ഷ്യത്തോടെ പേസ് ബൗളിങ് കുന്തമുന ജസ്പ്രീത് ബുംറക്കും വിശ്രമം അനുവദിക്കാനാണ് സാധ്യത. ടെസ്റ്റ് മത്സരങ്ങൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിെൻറ ഭാഗമായതിനാൽ ഇരുവരുമടക്കമുള്ള ഫുൾസ്ട്രെങ്ത് ടീം തന്നെയാവും പഞ്ചദിന മത്സരങ്ങൾക്കുണ്ടാവുക.
അവസരം കാത്ത് യുവനിര
ഏകദിന, ട്വൻറി20 ടീമുകളിൽ അവസരം തേടി നിരവധി യുവതാരങ്ങൾ സെലക്ഷൻ കമ്മിറ്റിയുടെ വാതിലിൽ മുട്ടിവിളിക്കുന്നുണ്ട്. ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, പൃഥ്വി ഷാ തുടങ്ങിയ ബാറ്റ്സ്മാന്മാരും നവ്ദീപ് സെയ്നി, ഖലീൽ അഹ്മദ്, ദീപക് ചഹാർ, രാഹുൽ ചഹാർ തുടങ്ങിയ ബൗളർമാരുമുണ്ട്. യുവതാരങ്ങളുടെ പട്ടികയിൽ പെടുത്താനാവില്ലെങ്കിലും മികച്ച പ്രകടനങ്ങളുമായി മായങ്ക് അഗർവാളും മനീഷ് പാണ്ഡെയും പോലുള്ള ബാറ്റ്സ്മാന്മാരും അവസരം പ്രതീക്ഷിക്കുന്നു.
ലോകകപ്പിനിടെയേറ്റ പരിക്ക് പൂർണമായും ഭേദമായാൽ ശിഖർ ധവാൻ ടീമിൽ തിരിച്ചെത്തും. എന്നാൽ, ലോകകപ്പിൽ തപ്പിത്തടഞ്ഞ ദിനേശ് കാർത്തിക്, കേദാർ ജാദവ്, വിജയ് ശങ്കർ തുടങ്ങിയവർ ഒഴിവാക്കപ്പെേട്ടക്കും. പരിക്കുമാറിയെത്തിയ വൃദ്ധിമാൻ സാഹയെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പരിഗണിക്കുമോ എന്നതും ലോകകപ്പിലെ ഗംഭീരപ്രകടനത്തിെൻറ ബലത്തിൽ രോഹിത് ശർമയെ ഒരിക്കൽകൂടി തിരിച്ചുവിളിക്കുമോ എന്നതുമാണ് ടെസ്റ്റ് ടീം പ്രഖ്യാപനത്തെ ശ്രദ്ധേയമാക്കുന്നത്. ആഗസ്റ്റ് മൂന്നിന് തുടങ്ങി സെപ്റ്റംബർ മൂന്നിന് അവസാനിക്കുന്ന വിൻഡീസ് പര്യടനത്തിൽ മൂന്നു വീതം ട്വൻറി20കളും ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളുമാണുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.