സിഡ്നി: റെക്കോഡ് കാണികൾക്ക് മുന്നിൽ നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയയെ 17 റൺ സിന് തോൽപിച്ച് ഇന്ത്യ വനിത ട്വൻറി20 ലോകകപ്പിന് വിജയത്തുടക്കമിട്ടു. 20 ഓവറിൽ ഇന്ത ്യ കുറിച്ച 133 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് ഒരുപന്ത് ശേഷിക്കെ 115 റൺസിന് പുറത ്തായി. നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് പിഴുത ലെഗ് സ്പിന്നർ പൂനം യാദ വാണ് ഇന്ത്യയുടെ വിജയശിൽപി. പൂനമാണ് കളിയിലെ താരം.
13, 432 കാണികളാണ് ലോകകപ്പ് ഉദ ്ഘാടന മത്സരം കാണാനെത്തിയത്. ആസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ കാണികൾ കണ്ട വനിത ട്വ ൻറി20 മത്സരമെന്ന റെക്കോഡ് സിഡ്നി ഷോ ഗ്രൗണ്ട് സ്റ്റേഡിയത്തിൽ പിറന്നു. തിങ്കളാഴ്ച ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ രണ്ടാമത്തെ മത്സരം.
#TeamIndia begin the #T20WorldCup campaign with a win over Australia #AUSvIND pic.twitter.com/JKcPaGUibf
— BCCI Women (@BCCIWomen) February 21, 2020
ടോസ് നേടിയ ആസ്ട്രേലിയ ബൗളിങ് തെരഞ്ഞെടുത്തു. അഞ്ച് ബൗണ്ടറികളും ഒരു സിക്സുമടക്കം 15 പന്തിൽ 29 റൺസ് നേടി ഓപണർ ഷഫാലി വർമ നാല്ഓവറിൽ ഇന്ത്യൻ സ്കോർ 40ലെത്തിച്ചു. ഷഫാലിക്കൊപ്പം സ്മൃതി മന്ദാനയും (10) നായിക ഹർമൻപ്രീത് സിങ്ങും (2) വേഗം മടങ്ങിയതോടെ 10 ഓവറിൽ ഇന്ത്യ മൂന്നിന് 63 റൺസെന്ന നിലയിലായി.
ശേഷം രണ്ടാം പകുതിയിൽ ദീപ്തി ശർമയും (49 നോട്ടൗട്ട്) ജെമീമ റോഡ്രിഗസും (26) ചേർന്നെടുത്ത 53 റൺസാണ് ഇന്ത്യൻ സ്കോർ 100 കടത്തിയത്. എന്നാൽ, അവസാന മൂന്ന് ഓവറിൽ ഒരു ബൗണ്ടറി പോലും നേടാനാകാതെ 17 റൺസ് മാത്രമാണ് ഇന്ത്യക്ക് സ്കോർബോർഡിൽ ചേർക്കാനായത്. ഓസീസിനായി ജെസ് ജെനാസൻ രണ്ടുവിക്കറ്റും എലീസ് പെറിയും ഡെലിസ കിമ്മിൻസ് ഒരുവിക്കറ്റും വീഴ്ത്തി.
താരതമ്യേന ദുർബല ലക്ഷ്യം തേടിയിറങ്ങിയ ആതിഥേയർക്കായി ഓപണർ അലീസ ഹീലി (35 പന്തിൽ 51) മികച്ച തുടക്കമിട്ടെങ്കിലും പൂനം യാദവിെൻറ ഗൂഗ്ലികൾക്ക് മുന്നിൽ സഹതാരങ്ങൾ വട്ടംകറങ്ങിയതോടെ ടീം ആറിന് 82 റൺസെന്ന നിലയിലേക്ക് തകർന്നു. അഞ്ചാം നമ്പറിൽ ക്രീസിലെത്തിയ ആഷ്ലി ഗാഡ്നർ (34) പൊരുതിയെങ്കിലും ആരും പിന്തുണക്കാനുണ്ടായില്ല.
ഹീലിയും ഗാഡ്നറും മാത്രമാണ് ഓസീസ് നിരയിൽ രണ്ടക്കം കടന്നത്. ഇന്ത്യക്കായി പേസർ ശിഖ പാണ്ഡെ മൂന്നു വിക്കറ്റും സ്പിന്നർ രാജേശ്വരി ഗെയ്ക്വാദ് ഒരുവിക്കറ്റും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.