മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ നടത്തുന്ന വനിതകളുടെ ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിനെ ഹ ർമൻപ്രീത് കൗർ നയിക്കും. 15 അംഗ ടീമിൽ ബംഗാളിൽ നിന്നുള്ള റിച്ച ഘോഷ് ആണ് ഒരേയൊരു പുതുമുഖം. ഫെബ്രുവരി 21 മുതൽ ആസ്ട്രേലിയയിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക.
15കാരിയായ ഹരിയാന സ്കൂൾ വിദ്യാർഥി ഷെഫാലി വർമ ഇന്ത്യൻ നിരയിൽ കളിക്കുന്നുണ്ട്. ആഭ്യന്തര-അന്താരാഷ്ട്ര മത്സരങ്ങളിൽ മികവ് തെളിയിച്ച ഷെഫാലിയുടെ ആദ്യ മേജർ ടൂർണമെന്‍റാണ് ട്വന്‍റി20 ലോകകപ്പ്.
ലോകകപ്പിന് മുന്നോടിയായി ആസ്ട്രേലിയയുമായി നടക്കുന്ന പരമ്പരയ്ക്കുള്ള ടീമിൽ നുസത് പർവീനിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ജനുവരി 31നാണ് പരമ്പര തുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.