ടി-20 വനിത ലോകകപ്പ്​ ഫൈനൽ കാണാനെത്തിയയാൾക്ക്​ കോവിഡ്​

മെൽബൺ: കഴിഞ്ഞ ഞായറാഴ്​ച മെൽബൺ ക്രിക്കറ്റ്​ ഗ്രൗണ്ടിൽ നടന്ന ആസ്​ട്രേലിയ - ഇന്ത്യ വനിത ടി20 ലോകകപ്പ്​ ഫൈനൽ മത്സര ം കാണാനെത്തിയയാൾക്ക്​ കോവിഡ്​ -19 ബാധ സ്​ഥിരീകരിച്ചു.

86,174 പേരാണ്​ മത്സരം കാണാൻ ഗാലറിയിലുണ്ടായിരുന്നത്​. ആസ്​ട്രേലിയയിൽ വ്യാഴാഴ്​ച ആറ്​ പേർക്ക്​ കൂടിയാണ്​ ​കോവിഡ്​ 19 സ്​ഥിരീകരിച്ചത്​.

ഇതിൽ ഉൾപ്പെട്ട ആളാണ്​ ​ൈഫനൽ മത്സരം കാണാനുണ്ടായിരുന്നത്​. ഇദ്ദേഹം സ്​റ്റേഡിയത്തി​​െൻറ ലെവൽ രണ്ടിൽ എം.സി.സി മെ​േമ്പഴ്​സ്​ ഏരിയയിലായിരുന്നു ഇരുന്നിരുന്നത്​.

ആസ്​ട്രേലിയയിൽ ഇതുവരെ 139 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. മൂന്നുപേർ മരിക്കുകയും ചെയ്​തു.


Tags:    
News Summary - women's t20 final: covid affected man attended in gallery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.