മെൽബൺ: കോവിഡ് ലോക്ഡൗണിൽ ഇളവ് വരുന്ന മുറക്ക് സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കാമെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസൺ. ജൂലൈയോടെ 40,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ 10,000 വരെ കാണികൾക്ക് പ്രവേശനം നൽകാമെന്നാണ് പ്രധാനമന്ത്രിയുടെ അറിയിപ്പ്.
ഇത് ഒക്ടോബർ -നവംബറിൽ ട്വൻറി20 ലോകകപ്പിനും, ഡിസംബറിൽ നടക്കുന്ന ഇന്ത്യൻ പര്യടനത്തിനും കാണികൾക്ക് പ്രവേശനം നൽകാൻ വഴിയൊരുക്കും. ലോകകപ്പ് നടത്തുന്നത് സംബന്ധിച്ച അനിശ്ചിതത്വം വഴിമാറാനും ഇത് വഴിവെക്കും. കാണികൾക്ക് പ്രവേശനമുണ്ടെങ്കിൽ മുൻ നിശ്ചയപ്രകാരം തന്നെ കളി നടക്കുമെന്നാണ് സൂചന.
കോവിഡ് മുക്തമായി പ്രഖ്യാപിച്ച ന്യൂസിലൻഡ് സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് പ്രവേശന വിലക്ക് നീക്കിയിരുന്നു. സൂപ്പർ റഗ്ബിക്ക് ഇന്ന് തുടക്കം കുറിക്കാനിരിക്കെയാണ് ഈ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.