???????????? ?????????????? ?????????? ???????????? ???????? ??????????? ???????? ???????????????????? ??????????????

അഫ്ഗാനെതിരെ ഒാസീസിന്​ അനായാസ ജയം

ബ്രി​സ്​​​േറ്റാൾ: ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ലോ​ക ചാ​മ്പ്യ​ന്മാ​ർ​ക്ക് അനായാസ ജയം. പുതുമുഖമായ അഫ്​ഗാനിസ്​താ​​െൻറ വെല്ലുവിളി ഏഴു വിക്കറ്റിന്​ മറികടന്നാണ്​ ഒാസീസി​​െൻറ തുടക്കം. ആദ്യം ബാറ്റുചെയ്​ത അഫ്​ഗാൻ തുടക്കത്തിലെ തകർച്ചയിലും പൊരുതി നിന്നതോടെ 38.2 ഒാവറിൽ 207റൺസെടുത്ത്​ പുറത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്​ട്രേലിയ ആരോൺ ഫിഞ്ച്​ (66), ഡേവിഡ്​ വാർണർ (89 നോട്ടൗട്ട്​) എന്നിവരുടെ മികവിൽ 34.5 ഒാവറിൽ മൂന്ന്​ വിക്കറ്റ്​ നഷ്​ടത്തിൽ ലക്ഷ്യം കണ്ടു.

ഫിഞ്ചിന്​ പുറമെ, ഉസ്​മാൻ ഖവാജ (15), സ്​റ്റീവ്​ സ്​മിത്ത്​ (18) എന്നിവരുടെ വിക്കറ്റാണ്​ നഷ്​ടമായത്​. വാർണർ മാൻഒാഫ്​ദ മാച്ചായി.

ഒാപണർമാരെ രണ്ട്​ ഒാവറിനുള്ളിൽ നഷ്​ടമായ അഫ്​ഗാനിസ്​താനെ മധ്യനിരയാണ്​ കരകയറ്റിയത്​. റഹ്​മത്ത്​ ഷാ (43), നജീബുല്ല സദ്​റാൻ (51), ഹ​ഷ്മ​ത്തു​ല്ല ഷാ​ഹി​ദി (18), ഗു​ൽ​ബ​ദി​ൻ നെ​യ്ബ് (31), റാ​ഷി​ദ് ഖാ​ൻ (27) എന്നിവർ ചേർന്ന്​ 200ലെത്തിച്ചു. പക്ഷേ, ഒാസീസിന്​ അനായാസമായിരുന്നു ആ സ്​കോർ.

Tags:    
News Summary - World Cup Cricket 2019: Ausis Defeat Afghan -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.