മുംബൈ: ക്രിക്കറ്റിൽ നിന്ന് വിരമിച്ച പ്രിയതാരങ്ങളായ സചിൻ ടെണ്ടുൽകർ, ബ്രയാൻ ലാറ, മുത്തയ്യ മുരളീധരൻ, ബ്രെറ്റ് ലീ, ജോണ്ടി റോഡ്സ്, യുവരാജ് സിങ് എന്നിവരെ ഒരിക്കൽകൂടി കളിക്കളത്തിൽ കാണാൻ അവസരമൊരുക്കുന്ന റോഡ് സേഫ്റ്റി വേൾഡ് സീരിസ്-2020ന് ശനിയാഴ്ച മുംബൈയിൽ കളിത്തട്ടുണരുകയാണ്.
വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യ ലെജൻഡ്സ് വെസ്റ്റിൻഡീസ് ലെജൻഡ്സിനെ നേരിടും. മാർച്ച് 22 വരെ മുംബൈ, നവി മുംബൈ, പുണെ എന്നിവിടങ്ങളിലായാണ് മത്സരം. ആസ്ട്രേലിയ െലജൻഡ്സ്, ശ്രീലങ്ക െലജൻഡ്സ്, ദക്ഷിണാഫ്രിക്ക െലജൻഡ്സ് എന്നിവരാണ് മറ്റ് ടീമുകൾ. രണ്ട് ടീമുകൾ ഫൈനലിലെത്തുന്ന രീതിയിലാണ് മത്സരക്രമീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.