ദ്രാവിഡ് മാതൃക; യൂനിസ്​ ഖാൻ പാക്​ അണ്ടർ 19 ടീം കോച്ച്​

കറാച്ചി: പാകിസ്​താൻ അണ്ടർ 19 ക്രിക്കറ്റ്​ ടീം പരിശീലകനായി മുൻ ക്യാപ്​റ്റൻ യൂനിസ്​ ഖാനെ നിയമിക്കുന്നു. ഇതുസംബന ്ധിച്ച്​ തീരുമാനമായതായും ഉടൻ പ്രഖ്യാപനമുണ്ടാവുമെന്നും പി.സി.ബി ഉദ്യോഗസ്​ഥൻ വ്യക്​തമാക്കി. ഇന്ത്യൻ യൂത്ത്​ ടീമുകളുടെ പരിശീലകനായി രാഹുൽ ദ്രാവിഡിനെ നിയമിച്ച മാതൃകയിലാണ്​ യൂനിസ്​ ഖാ​​െൻറ വരവ്​.

ഇന്ത്യയിൽ കൂടുതൽ യുവതാരങ്ങളെ കണ്ടെത്തി ഉയർത്തിക്കൊണ്ടുവരുന്നതിൽ ദ്രാവിഡി​​െൻറ പങ്ക്​ പാഠമാക്കണമെന്നും അതേ മാതൃകയിൽ മുൻ താരങ്ങ​െള നിയമിക്കണമെന്നും മിയാൻദാദ്​, വസിം അ​ക്രം ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. ദേശീയ ജൂനിയർ ടീം സെലക്​ഷനിലും പരിശീലനത്തിലും മുഴുവൻ അധികാരവും നൽകിയാവും നിയമനം.

Tags:    
News Summary - Younis Khan to take up the role of Under-19 team head coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.