ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക്​ തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങി യൂ​സു​ഫ്​ പ​ത്താ​ൻ

കൊൽക്കത്ത: െഎ.പി.എൽ പത്താം സീസൺ വെടിക്കെട്ടു വീരൻ യൂസുഫ് പത്താന് പണംവരാനുള്ള ഇടം മാത്രമല്ല. അഞ്ചുവർഷേത്താളമായി ദേശീയ ടീമിൽ ഇടം ലഭിക്കാതെ പുറത്തിരിക്കുന്ന പത്താന് തിരിച്ചുവരവിനുള്ള സുവർണാവസരം കൂടിയാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിെൻറ ഒാൾറൗണ്ടറായ പത്താൻ െഎ.പി.എല്ലിനായി പൂർണമായി ഒരുങ്ങിക്കഴിഞ്ഞു. ‘‘ ഇന്ത്യൻ ജഴ്സിയിൽ വീണ്ടും കളത്തിലിറങ്ങുക എന്നതാണ് എെൻറ ലക്ഷ്യം. കഴിവുകൾ പുറത്തെടുക്കാനുള്ള നല്ലൊരു വേദിയാണ് തീർച്ചയായും െഎ.പി.എൽ’’ -കൊൽക്കത്ത നൈറ്റ് റൈഡേഴ്സിെൻറ പ്രത്യേക പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘2007 െഎ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാനായതാണ് സെലക്ടർമാർ ഇന്ത്യൻ ടീമിലേക്കു തന്നെ പരിഗണിച്ചത്.’’ യഥാർഥത്തിൽ എെൻറ ക്രിക്കറ്റ് കരിയർ തെളിയുന്നതുതന്നെ െഎ.പി.എല്ലിലൂടെയാണെന്നും യൂസുഫ് പത്താൻ പറഞ്ഞു.
Tags:    
News Summary - Yusuf Pathan eyes India comeback through IPL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.