ന്യൂഡൽഹി: ഇന്ത്യൻ വെടിക്കെട്ട് ബാറ്റ്സ്മാൻ യൂസുഫ് പത്താൻ വിദേശ ട്വൻറി–ട്വൻറി ലീഗിലേക്ക്. ഹോേങ്കാങ് ലീഗിൽ കരാർ ഒപ്പിട്ടതോടെ വിദേശ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്ററായി മാറിയിരിക്കുകയാണ് യൂസുഫ്. വിദേശ ലീഗിൽ കളിക്കാൻ എൻ.ഒ.സി നൽകിയതിന് ബി.സി.സി.െഎക്കും ബറോഡ ക്രിക്കറ്റ് അസോസിയേഷനും ആദ്യമായി നന്ദി പറയുകയാണ്.
വളരെ ആവേശവാനാണ് ഞാൻ. വരുന്ന െഎ.പി.എല്ലിൽ പ്രകടനം മെച്ചപ്പെടുത്താൻ ഇത് സഹായകമാവും. ലീഗിലെ കളികാരെക്കുറിച്ചോ മറ്റ് വിശദാംശങ്ങളോ അറിയില്ല. അതേസമയം ഇതിൽ നിന്ന് അനേകം കാര്യങ്ങൾ തനിക്ക് പഠിക്കാൻ കഴിയുമെന്നും യൂസുഫ് പറഞ്ഞു. െഎ.പി.എല്ലിൽ ഏറ്റവും വേഗം കൂടിയ അർധ സെഞ്ചുറി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ യൂസുഫിെൻറ പേരിലാണുള്ളത്. 15 പന്തിൽ 50, കുട്ടിക്രിക്കറ്റിൽ വെറും 37 പന്തിൽ താരം സെഞ്ചുറിയും നേടിയിട്ടുണ്ട്.
32കാരനായ യൂസുഫ് 2012ലാണ് അവസാനമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത്. അവസാനമായ കളിച്ച സെയ്ദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ മാഹാരാഷ്ട്രക്കെതിരെ യൂസുഫ് 35 പന്തിൽ 56 റൺസ് നേടിയിരുന്നു. ലീഗിൽ കളിക്കുന്നതിന് അനുമതി നൽകിയ ബി.സി.സി.െഎയെ അഭിനന്ദിച്ച് ഹോങ്കോങ് ക്രിക്കറ്റ് എക്സിക്യൂട്ടീവ് ചീഫ് ടിം കട്ലറും രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ ബ്രിട്ടനിൽ കളിക്കുന്നതിന് ശ്രീശാന്ത് അനുമതി ചോദിച്ചിരുന്നെങ്കിലും ബിസിസിെഎ നൽകിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.