സഹീർ ഖാൻ വിവാഹിതനാകുന്നു

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം സഹീർ ഖാൻ വിവാഹിതനാകുന്നു. ബോളിവുഡ് നടി സാഗരിക ഗാട്ഗെയാണു വധു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ദിവസം നടന്നു. വിവാഹക്കാര്യം സഹീർ തന്നെ ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഷാരൂഖ് ഖാൻ നായകനായ ചക്ദേ ഇന്ത്യ ചിത്രത്തിലെ ശ്രദ്ധേയവേഷം ചെയ്തയാളാണ് സാഗരിക. ദീർഘകാലമായി ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇന്ത്യക്കായി 92 ടെസ്റ്റ് മത്സരങ്ങളും 282 ഏകദിന മത്സരങ്ങളും കളിച്ച സഹീർ ഡൽഹി ഡെയർ ഡെവിൾസ് ടീം നായകനാണ്. 2011ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും സഹീർ അംഗമായിരുന്നു. 

Tags:    
News Summary - Zaheer Khan announces engagement with Sagarika Ghatge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.