ന്യൂഡൽഹി: ക്രിക്കറ്റ് താരം സചിൻ ടെണ്ടുൽക്കറിനെ ഇതിഹാസമെന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് ഏവർക്കുമറിയാം. തനിക്ക് ചാർത്തിക്കിട്ടിയ വിശേഷണങ്ങളെല്ലാം അന്വർതമാക്കുന്ന ഒരു പ്രകടനമാണ് കഴിഞ്ഞ ദിവസം സചിൻ ഇൻസ്റ്റഗ്രാമിൽ പുറത്തെടുത്തത്.
സഹതാരമായിരുന്ന യുവരാജ് സിങ്ങാണ് ബാറ്റിെൻറ അരിക് കൊണ്ട് ജഗ്ലിങ് ചെയ്യാൻ സചിൻ, രോഹിത് ശർമ, ഹർഭജൻ സിങ് എന്നിവരെ ‘കീപ് ഇറ്റ് അപ്പ് ചലഞ്ചിലൂടെ’ വെല്ലുവിളിച്ചത്. അധികം സമയമെടുക്കാതെ വെല്ലുവിളി സ്വീകരിച്ച സചിൻ ജഗ്ലിങ്ങിനിടെ ഒരു ട്വിസ്റ്റ് ഒളിപിച്ചുവക്കുകയും യുവരാജിനെ തിരിച്ച് ചലഞ്ച് ചെയ്യുകയും ചെയ്തു.
In these challenging times, I am committed to staying at home to prevent the spread of #Covid19 and will #KeepItUp as long as it is required.
— yuvraj singh (@YUVSTRONG12) May 14, 2020
I further nominate master blaster @sachin_rt hit man @ImRo45 and turbanator @harbhajan_singh @UN @deespeak pic.twitter.com/20OmrHt9zv
യുവരാജ് ചെയ്ത കാര്യം സചിൻ കൃത്യമായി ചെയ്തു കാണിച്ചു. എന്നാൽ ഒരുമാറ്റമുണ്ടായിരുന്നു. കണ്ണുെകട്ടിയാണ് മാസ്റ്റർ ബ്ലാസ്റ്റർ യുവരാജിെൻറ ചലഞ്ച് അനായാസം ഏറ്റെടുത്തതും തിരിച്ച് ചലഞ്ച് ചെയ്യുകയും ചെയ്തത്. യുവി, താങ്കൾ എനിക്ക് വളരെ എളുപ്പമുള്ള ഒരു ചാലഞ്ചാണ് നൽകിയത്. അതുകൊണ്ട് കുറച്ച് കടുപ്പമുള്ളൊരു ചലഞ്ച് തിരികെ തരുന്നുവെന്നാണ് വിഡിയോയിൽ സചിൻ പറയുന്നത്.
സചിെൻറ പ്രതികരണം കണ്ട് വിസ്മയിച്ച യുവരാജ് താൻ ആളുമാറിയാണ് വെല്ലുവിളിച്ചതെന്നും ഇത് ചെയ്ത് തീർക്കാൻ തനിക്ക് ഒരാഴ്ച എടുക്കുമെന്ന് യുവരാജ് പറഞ്ഞു. എന്നാൽ ട്വിസ്റ്റ് അവിടംകൊെണ്ടാന്നും തീർന്നില്ല. കണ്ണുകെട്ടിയ തുണി സുതാര്യമായതിനാൽ തനിക്ക് പന്ത് കാണാൻ സാധിച്ചിരുന്നുവെന്ന് സചിൻ രണ്ടാമത്തെ വിഡിയോയിൽ വിശദീകരിച്ചു. ഏതായാലും സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായി. യുവിയുടെ ചലഞ്ച് ഹിറ്റ്മാനും ഭാജിയും എങ്ങനെ ഏറ്റെടുക്കുമെന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധക സമൂഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.