കൂട്ടത്തല്ല്; സുശീൽ കുമാറിനും കൂട്ടാളികൾക്കുമെതിരെ കേസ്

ന്യൂഡൽഹി: ഇന്ദിര ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന കൂട്ടത്തല്ലിനൊടുവിൽ ഗുസ്തി താരം സുശീൽ കുമാറിനും കൂട്ടാളികൾക്കും എതിരേ ഡൽഹി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഗുസ്തി താരം പ്രവീൺ റാണയെയും സഹോദരൻ നവീനെയും അക്രമിച്ചെന്നും വധഭീഷണി മുഴക്കിയെന്നുമാണ് കേസ്. സുശീലിൻെറ അനുയായികൾ അനിയനെ തല്ലുകയും ഭീഷണിപ്പെടുത്തുകയുമുണ്ടായെന്ന് റാണ പരാതിയിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 323, 341 വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

വെള്ളിയാഴ്ച നടന്ന പോരാട്ടത്തിൽ റാണയെ തോൽപിച്ച് സുശീൽ 2018 കോമൺവെൽത്ത് ഗെയിംസിലേക്ക്  യോഗ്യത നേടിയിരുന്നു. 7-3നായിരുന്നു സുശീലിൻെറ വിജയം. മത്സരത്തിനിടെ റാണ തന്നെ കടിച്ചെന്നും മറ്റും സുശീൽ റഫറിയോട് പരാതിപ്പെട്ടിരുന്നു. ഫൈനലിന് പിന്നാലെ സുശീൽ ആരാധകർ റാണയെ വളയുകയും സ്റ്റേഡിയത്തിലെ ഇടനാഴിയിലൂടെ ഒാടിച്ച് മർദിക്കുകയും ചെയ്തു. ഇതിനിടെ റാണയെ രക്ഷിക്കാനെത്തിയ സഹോദരൻ നവീനും മർദനമേൽക്കുകയായിരുന്നു.
 

Tags:    
News Summary - Delhi police register FIR against Sushil Kumar and his supporters -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.