കോഴിക്കോട്: ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിന് പ്രായം 67 ആയെങ്കിലും കിരീടനേ ട്ടത്തിൽ കേരളത്തിെൻറ വനിത ടീം കൗമാരത്തിലെത്തിയിട്ടില്ല. മികച്ച താരങ്ങൾ ഇന്ത്യൻ വ ോളിബാളിൽ സ്മാഷുകളുതിർത്തിട്ടും വ്യാഴാഴ്ച വെര 10 ദേശീയ കിരീടമാണ് കേരളത്തി െൻറ ഷോകേസിലുണ്ടായിരുന്നത്. കഴിഞ്ഞ 10 വർഷത്തെ റെയിൽവേയുടെ ചൂളംവിളി അവസാനിപ്പി ച്ച് െചന്നൈയിൽ കേരളത്തിെൻറ പെൺകൊടികൾ േജത്രികളാകുേമ്പാൾ ഒത്തൊരുമയുടെയും ക ളിമികവിെൻറയുംകൂടി വിജയമാകുകയാണ്. ഇൗ നേട്ടത്തിന് നെടുനായകത്വം വഹിച്ച് ഫാത്തിമ റുക്സാന എന്ന കോഴിക്കോട്ടുകാരി കേരള വോളിബാളിെൻറ ചരിത്രത്തിൽ ഇടംനേടുകയാണ്. 1971ൽ സാക്ഷാൽ കെ.സി. ഏലമ്മ മുതൽ 2007-08ൽ അശ്വനി എസ്. കുമാർ വരെയുള്ള ക്യാപ്റ്റന്മാരുടെ കിരീടമികവിലെ അവസാന പേരുകാരിയാവുകയാണ് നരിക്കുനിക്കു സമീപം കേണ്ടാത്തുപാറ സ്വദേശിനിയായ റുക്സാന.
ഇത്തവണ സംസ്ഥാന ചാമ്പ്യൻഷിപ്പിനുശേഷം പരിശീലന ക്യാമ്പിന് സമയമുണ്ടായിരുന്നില്ല. എന്നാൽ, ഒരുമിച്ച് കളിക്കുന്ന കെ.എസ്.ഇ.ബി താരങ്ങൾ നിറഞ്ഞ കേരള ടീമിന് ഒത്തിണക്കവും പരസ്പര വിശ്വാസവും തുണയായി. റെയിൽവേ എതിരാളികളാകുേമ്പാൾ മുട്ടുവിറക്കുന്ന പതിവ് രീതി ഇത്തവണയില്ലായിരുന്നെന്ന് റുക്സാന പറഞ്ഞു. സി.എസ്. സദാനന്ദൻ പരിശീലിപ്പിച്ച കേരള ടീമംഗങ്ങളെല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട കളി പുറത്തെടുത്തു. കെ.എസ്.ഇ.ബിയുടെ പരിശീലകനായ സണ്ണി ജോസഫും എം.കെ. പ്രജിഷയുമെല്ലാം ഇൗ വിജയത്തിന് ഉൗർജമായതായി ക്യാപ്റ്റൻ പറഞ്ഞു. മികച്ച വനിത താരങ്ങൾക്ക് ജോലി നൽകി ടീമിനെ വാർത്തെടുക്കുന്ന കെ.എസ്.ഇ.ബിയാണ് ഇൗ വിജയത്തിന് ‘ലിഫ്റ്റ്’ നൽകിയതെന്നും റുക്സാന അഭിപ്രായപ്പെട്ടു.
ഫൈനലിൽ രണ്ടു വട്ടം പിന്നിലായശേഷം അവസാന െസറ്റിൽ റെയിൽവേയെ എട്ട് പോയൻറിൽ പിടിച്ചുനിർത്തിയ അനർഘനിമിഷവും റുക്സാന ഒാർത്തെടുത്തു. എതിരാളികൾ എട്ട് പോയൻറ് നേടിയ കോർട്ട് മാറിയശേഷം ഫിനിഷിങ് പോയൻറ് വരെ ടീമിന് മുന്നേറാനായി. കഴിഞ്ഞ വർഷം കോഴിേക്കാട്ട് അവസാന െസറ്റിൽ റെയിൽവേയോട് 15-13ന് കീഴടങ്ങാനായിരുന്നു വിധി.
കണ്ടോത്തുപാറ ഏലക്കണ്ടിയിൽ അബ്ദുൽ റസാഖിെൻറയും സക്കീനയുടെയും മകളായ ഫാത്തിമ റുക്സാന, കാക്കൂർ പാവണ്ടൂർ സ്കൂളിൽനിന്നാണ് വോളിയുടെ ബാലപാഠങ്ങൾ അഭ്യസിക്കുന്നത്. കൽപറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിലെ പ്ലസ് ടു പഠനത്തിനുേശഷം ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൽ പഠിച്ചു. പിന്നീട് കെ.എസ്.ഇ.ബിയിൽ ചേർന്ന റുക്സാന ആറാം തവണയാണ് ദേശീയ വോളിയിൽ കേരളത്തിെൻറ ജഴ്സിയണിയുന്നത്. 2010ൽ വിയറ്റ്നാമിൽ നടന്ന ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ താരം 2014ൽ ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ കെ.എസ്.ഇ.ബി ടീമിലുണ്ടായിരുന്നു. സാലി ജോസഫിനുശേഷം കിരീടനായികയാവുന്ന ആദ്യ കോഴിക്കോട്ടുകാരിയാണ് റുക്സാന. ദശാബ്ദത്തിനുശേഷം കിരീടം നേടിയ ടീം വ്യാഴാഴ്ച അർധരാത്രി കോഴിേക്കാെട്ടത്തി. രാവിലെ സംസ്ഥാന വോളിബാൾ അസോസിയേഷൻ സ്വീകരണമൊരുക്കുന്നുണ്ട്.
ദേശീയ വോളിയിൽ വനിത കിരീടമേറ്റുവാങ്ങിയ ക്യാപ്റ്റന്മാർ
കെ.സി. ഏലമ്മ 1971-72
പി.സി. ഏലിയാമ്മ 1972-73
ലളിത നൈനാൻ 1974-75
വൽസമ്മ പി. മാത്യു 1975-76
സാലി ജോസഫ് 1979-80
ഏലിക്കുട്ടി ജോസഫ് 1981-82
ജെയ്സമ്മ മുത്തേടം 1982-83
ലീജമ്മ തോമസ് 1985-86
പി.വി. ഷീബ 2004-05
അശ്വനി എസ്. കുമാർ 2007-08
ഫാത്തിമ റുക്സാന 2019
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.