ഭീമാവരം (ആന്ധ്ര): ദേശീയ സീനിയർ വോളി കിരീടത്തിനു പിന്നാലെ ഫെഡറേഷൻ കപ്പിലും കേരള പുരുഷ സംഘത്തിെൻറ മുത്തം. കോഴിക്കോട്ട് നടന്ന സീനിയർ വോളി ഫൈനലിെൻറ ‘റീേപ്ല’ ആയി മാറിയ കലാശപ്പോരാട്ടത്തിൽ കരുത്തരായ റെയിൽവേയെ 3-1ന് കേരളം തരിപ്പണമാക്കി. നാലു സെറ്റ് ഗെയിമിൽ 25-18, 16-25, 25-23, 25-17 സ്കോറിനായിരുന്നു കേരളം റെയിൽവേയെ പാളംതെറ്റിച്ചത്.
കോഴിക്കോെട്ട കണക്കുതീർക്കാൻ ആന്ധ്രയിലെ ഒൗട്ട്ഡോർ കോർട്ടിലിറങ്ങിയ റെയിൽേവയെ അഖിനും സംഘവും നിലംതൊടാൻ അനുവദിച്ചില്ല. ദേശീയ സീനിയർ കിരീടമണിഞ്ഞ ടീമിൽനിന്നും ജെറോം വിനീത്, വിബിൻ ജോർജ് തുടങ്ങി നാലു താരങ്ങളില്ലാതെയാണ് കോച്ച് അബ്ദുൽ നാസറും സംഘവും ആന്ധ്രയിലെത്തിയത്. എന്നാൽ അജിത് ലാൽ, ജിതിൻ ലാൽ, ഷോൺ തുടങ്ങിയ യുവതാരങ്ങളും ലിബറോ രതീഷും അവസരത്തിനൊത്തുയർന്നതോടെ ഇന്ത്യൻ വോളിയിൽ കേരളത്തിെൻറ തലയെടുപ്പായി.
ജയിച്ച മൂന്നു സെറ്റിലും പിന്നിൽനിന്ന ശേഷം ഉജ്ജ്വലമായി തിരിച്ചെത്തിയാണ് കേരളത്തിെൻറ കിരീടനേട്ടം. കാക്ക പ്രഭാകരനും മലയാളി താരം മനു ജോസഫും നടത്തിയ റെയിൽവേ മുന്നേറ്റത്തെ സമർഥമായാണ് അജിതും അഖിനും ചേർന്ന് നേരിട്ടത്. റൗണ്ട് റോബിൻ അടിസ്ഥാനത്തിൽ നടന്ന വനിത പോരാട്ടത്തിൽ റെയിൽവേ ജേതാക്കളായി. അവസാന മത്സരത്തിൽ കേരളത്തെയാണ് ഇവർ തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.