ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിെൻറ അഭിമാനമുയർത്തിയ 1911 െഎ.എഫ്.എ ഷീൽഡ് കപ്പിലെ മോഹൻ ബഗാെൻറ വിജയസ്മരണയിൽ അണ്ടർ 17 ലോകകപ്പ് ടിക്കറ്റ് വിൽപന. തിങ്കളാഴ്ച രാത്രി 19.11ന് (രാത്രി 7.11ന്) നടക്കുന്ന ചടങ്ങിൽ ചരിത്രജയം നേടിയ മോഹൻ ബഗാൻ ടീം നായകൻ ശിബദാസ് ബാദുരിയുടെ ചെറുമകൾ ഗൗരി ബാദുരിക്ക് ആദ്യ ടിക്കറ്റ് നൽകിയാവും ഉദ്ഘാടനം. സ്പാനിഷ് ലോകചാമ്പ്യൻ ടീമംഗം കാലസ് പുയോളും കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലും ചേർന്നാവും ടിക്കറ്റ് വിൽപന നിർവഹിക്കുന്നത്. മോഹൻ ബഗാൻ ഇംഗ്ലണ്ടിെൻറ ഇൗസ്റ്റ് യോർക് ഷെയർ റെജിമെൻറിെന തോൽപിച്ച് കിരീടമണിഞ്ഞതിെൻറ ഒാർമയിലാവും ചടങ്ങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.