പുഷ്കാസ് പുരസ്കാരം: മത്സരത്തിന് മെസ്സിയും ലിറയും ഫ്ലോറന്‍സിയും


സൂറിക്: ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരത്തിന് ബാഴ്സലോണ സൂപ്പര്‍ സ്ട്രൈക്കര്‍ ലയണല്‍ മെസ്സിയും ബ്രസീലിയന്‍ താരം വെന്‍ഡല്‍ ലിറയും റോമയുടെ അലക്സാണ്ട്രോ ഫ്ളോറന്‍സിയും മാറ്റുരക്കും.
അത്ലറ്റിക് ക്ളബിനെതിരെ കോപ ഡെല്‍ റെ ഫൈനലില്‍ നേടിയ ഗോളാണ് മെസ്സിക്ക് നാമനിര്‍ദേശം നേടിക്കൊടുത്തത്. മധ്യവരയില്‍നിന്ന് മൂന്നു പ്രതിരോധനിരക്കാരെ വെട്ടിച്ച് മുന്നേറി ബോകിസിനുള്ളില്‍നിന്ന് തൊടുത്ത ഗോളിനാണ് നാമനിര്‍ദേശം.
സെപ്റ്റംബറില്‍ ബാഴ്സലോണക്കെതിരെ വലതുവിങ്ങില്‍ മധ്യവരക്ക് തൊട്ടടുത്തുനിന്ന് തൊടുത്തുവിട്ട ലോങ്റേഞ്ചറില്‍ പിറന്ന ഗോളാണ് ഫ്ളോറന്‍സിക്ക് മത്സരത്തില്‍ ഇടംനല്‍കിയത്. അക്രോബാറ്റിക് മികവിലൂടെ ഗൊയിനേഷ്യ എന്ന ക്ളബിനുവേണ്ടി നേടിയ ഗോളാണ് ലിറയെ അവസാന പട്ടികയിലത്തെിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.