ചെല്‍സി വീണ്ടും തോറ്റു; ലീസസ്റ്റര്‍ ഒന്നാമത്


ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാളില്‍ ഇടവേളക്കുശേഷം ചെല്‍സിക്ക് വീണ്ടും തോല്‍വി. സ്റ്റാംഫോഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് എ.എഫ്.സി ബേണ്‍മൗത്താണ് ചെല്‍സിയെ വീഴ്ത്തിയത്. സീസണില്‍ മൗറീന്യോയുടെ സംഘം നേരിടുന്ന ഏഴാം തോല്‍വിയാണിത്. ഏറെസമയവും ഗോള്‍രഹിതമായി മുന്നേറിയ മത്സരത്തിന്‍െറ 82ാം മിനിറ്റില്‍ ഗ്ളെന്‍ മുറെയാണ് ബേണ്‍മൗത്തിന്‍െറ വിജയ ഗോള്‍ കുറിച്ചത്.
15 കളിയില്‍ 15 പോയന്‍റ് മാത്രമുള്ള ചാമ്പ്യന്മാര്‍ 14ാം സ്ഥാനത്താണിപ്പോള്‍. പ്രീമിയര്‍ ലീഗിലെ മറ്റു മത്സരങ്ങളില്‍ ആഴ്സനല്‍ 3-1ന് സണ്ടര്‍ലന്‍ഡിനെയും ലീസസ്റ്റര്‍ സിറ്റി 3-0ത്തിന് സ്വാന്‍സീ സിറ്റിയെയും തോല്‍പിച്ചു.
15 കളിയില്‍ ഒമ്പതാം ജയം നേടിയ ലീസസ്റ്റര്‍ 32 പോയന്‍റുമായി ഒന്നാമതാണ്. 30 പോയന്‍റുമായി ആഴ്സനല്‍ രണ്ടാമതും. അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റിയെ സ്റ്റോക് സിറ്റി 2-0ത്തിന് തോല്‍പിച്ചു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വെസ്റ്റ്ഹാം യുനൈറ്റഡ് ഗോള്‍രഹിത സമനിലയില്‍ തളച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.